Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്വേഷണം വഴിമാറുമോ? കത്ത് എഴുതിയത് ഭീഷണി മൂലം, ദിലീപിന് ഗൂഡാലോചനയില്‍ പങ്കില്ല: വിപിന്‍ലാല്‍

നഗരമദ്ധ്യത്തില്‍ നടിയെ ആക്രമിച്ച കേസ് വഴിമാറുന്നോ? ഇത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍ Kerala, Kochi, Top-Headlines, news, Actor, Attack, Writer, Police, Writing letter to Dileep after threatening
കൊച്ചി: (www.kasargodvartha.com 07.07.2017) നഗരമദ്ധ്യത്തില്‍ നടിയെ ആക്രമിച്ച കേസ് വഴിമാറുന്നോ? ഇത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ദിലീപിന് കത്ത് എഴുതിയത് ഭീഷണി മൂലമെന്നാണ് വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍. തന്നെ ഭീഷണിപ്പെടുത്തി സുനിയും ജയിലധികൃതരും ചേര്‍ന്ന് ദിലീപിന് കത്തെഴുതിക്കുകയായിരുന്നുവെന്ന് വിപിന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കത്ത് എഴുതിയത് താന്‍ തന്നെയാണെന്നും വിപിന്‍ലാല്‍ പറഞ്ഞു.

സുനിയുടെ കസ്റ്റഡി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി തള്ളി. പോലീസ് മര്‍ദിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. കൂട്ടുപ്രതികളായ വിഷ്ണു, വിപിന്‍ലാല്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപാണോ ഗൂഡാലോചനക്ക് പിന്നിലെന്ന ചോദ്യത്തിന് അങ്ങനെയാകാമെന്നും അറിയില്ലെന്നുമായിരുന്നു വിഷ്ണുവിന്റെ മറുപടി.



ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയ കേസിലാണ് സുനിലിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് അന്വേഷണ സംഘത്തിന് മുമ്പാകെ സുനി നല്‍കുന്നത്.

കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ മൊബൈലാണ് സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരില്‍ ഉള്‍പ്പടെ കൊണ്ടുപോയി തെളിവെടുക്കേണ്ടതിനാല്‍ പത്തുദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

Keywords:  Kerala, Kochi, Top-Headlines, news, Actor, Attack, Writer, Police,  Writing letter to Dileep after threatening