Join Whatsapp Group. Join now!
Aster MIMS 10/10/2023

പി എസ് സി പരീക്ഷ: നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ നിര്‍ത്തിവെച്ച ട്രെയിനുകള്‍ ശനിയാഴ്ച ഓടുമെന്ന് പി കെ ശ്രീമതി എം പി

ണ്ണൂര്‍വഴി സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളും ശനിയാഴ്ച സര്‍വീസ് നടത്തുമെന്ന് ഡി ആര്‍ എം നരേഷ് ലാല്‍വാനി അറിയിച്ചതായി പി കെ ശ്രീമതി എം പി. റെയില്‍വെയുടെ PSC, Examination, Train, Kannur, Kerala, Top-Headlines, News, PK Srimathi MP
കണ്ണൂര്‍: (www.kasargodvartha.com 14.07.2017) കണ്ണൂര്‍വഴി സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളും ശനിയാഴ്ച സര്‍വീസ് നടത്തുമെന്ന് ഡി ആര്‍ എം നരേഷ് ലാല്‍വാനി അറിയിച്ചതായി പി കെ ശ്രീമതി എം പി. റെയില്‍വെയുടെ കാസര്‍കോട് - കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മിക്ക ട്രെയിനുകളുടെയും സമയത്തില്‍ മാറ്റം വരുത്തിയും ചില ട്രെയിനുകള്‍ റദ്ദാക്കിയുമാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്.


കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച കേരള പി എസ് സിയുടെ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിലായി നടത്തുന്നുണ്ട്. പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അതിനാല്‍ അന്നേ ദിവസം നടത്തുന്ന റെയില്‍വെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ച് റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്ന് റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജറോട് പി കെ ശ്രീമതി ടീച്ചര്‍ എം പി ആവശ്യപ്പെട്ടിരുന്നു.

അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രെയിനുകള്‍ പുനഃസ്ഥാപിച്ചു കൊണ്ട് പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് ഡി ആര്‍ എം ഉറപ്പു നല്‍കിയതായി എം പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: PSC, Examination, Train, Kannur, Kerala, Top-Headlines, News, PK Srimathi MP.