Join Whatsapp Group. Join now!
Aster MIMS 10/10/2023

'ടി എം ചാരിറ്റിയെ സമൂഹം പ്രതീക്ഷയോടെ കാണുന്നു'

ദുരിതം നയിക്കുന്നവരെ കണ്ടെത്തി ജീവകാരുണ്യ, വിദ്യാഭ്യാസ പ്രോത്സാഹന രംഗത്ത് ടി എം ചാരിറ്റി ട്രസ്റ്റ് നടത്തിവരുന്ന മാതൃകാപരമായ മുന്നേറ്റം സമൂഹം ഏറെ പ്രതീക്ഷയോടെയാണ് Muliyar, Madrasa, Students, Programme, Inauguration, Kasaragod, TM Charity
മുളിയാര്‍: (www.kasargodvartha.com 08.07.2017) ദുരിതം നയിക്കുന്നവരെ കണ്ടെത്തി ജീവകാരുണ്യ, വിദ്യാഭ്യാസ പ്രോത്സാഹന രംഗത്ത് ടി എം ചാരിറ്റി ട്രസ്റ്റ് നടത്തിവരുന്ന മാതൃകാപരമായ മുന്നേറ്റം സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉള്‍കൊള്ളുന്നതെന്നും, വേണ്ടുന്ന പ്രോത്സാഹനം നല്‍കി പിന്തുണക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. മല്ലം ബുസ്താനുല്‍ ഊലും മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന കിറ്റ് വിതരണണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കെ സി കുഞ്ഞാമു സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്വീബ് ഹസന്‍ സഅദി ദേലംപാടി, സദര്‍ ഹസൈനാര്‍ മൗലവി തുരുത്തി, കെ സി റഫീഖ്, എം കെ ശാഫി, അബ്ബാസ് കൊളച്ചെപ്പ്, ഷെരീഫ് മല്ലത്ത്, ഖാലിദ് കൊടവഞ്ചി, ജലീല്‍ മല്ലം, എം കെ അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muliyar, Madrasa, Students, Programme, Inauguration, Kasaragod, TM Charity.