Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്ല് ഫാക്ടറിയില്‍ നിന്നും മൂന്നരലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഊമക്കത്ത് തുണയായി; സി പി എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു

മടിക്കൈ കാഞ്ഞിരപ്പൊയില്‍ കോതോട്ട് ആരംഭിക്കാനിരുന്ന എല്ല് ഫാക്ടറിയില്‍ നിന്നും മൂന്നരലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ സിപിഎം പ്രവര്‍ Kerala, News, Madikai, Kasaragod, Robbery, Case, CPM, Police, Factory.
മടിക്കൈ: (www.kasargodvartha.com 01.07.2017) മടിക്കൈ കാഞ്ഞിരപ്പൊയില്‍ കോതോട്ട് ആരംഭിക്കാനിരുന്ന എല്ല് ഫാക്ടറിയില്‍ നിന്നും മൂന്നരലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഉടമയുടെ ഗൂഢനീക്കം പൊളിഞ്ഞു. കാഞ്ഞിരപ്പൊയിലിലെ ഹുസൈന്‍ മടിക്കാനത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന എല്ല് ഫാക്ടറിയുടെ ഷീറ്റുകള്‍, മോട്ടോര്‍, ഇലക്ട്രിക് സാധനങ്ങള്‍, ആംഗ്ലര്‍ എന്നിവയുള്‍പെടെയാണ് മൂന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മോഷണം പോയത്.


സംഭവവുമായി ബന്ധപ്പെട്ട് ഹുസൈന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെയുള്ള പ്രാദേശിക സി പി എം - സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പലവട്ടം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചിരുന്നു.

എന്നാല്‍ ഹുസൈന്‍ ആരോപിച്ചവര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ നല്‍കിയ കള്ളക്കേസ് തെളിയിക്കണമെന്നുറച്ച് ആക്ഷന്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഊമക്കത്തായി കഴിഞ്ഞ ദിവസം നീലേശ്വരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്നും ഉപകരണങ്ങള്‍ മോഷ്ടിച്ച മൂന്നുപേരെ പിടികൂടിയത്.

എന്നാല്‍ ഉടമക്ക് പരാതിയില്ല എന്ന് അറിയിച്ചതിനാല്‍ ഇവരെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നുവെന്ന് നീലേശ്വരം സി ഐ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായതോടെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കള്ളപ്പരാതി നല്‍കിയ മില്ലുടമക്കെതിരെ ജനരോക്ഷം ശക്തമായിട്ടുണ്ട്. നിരപരാധിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച് മില്ലുടമക്കെതിരെ നടപടി എടുക്കണമെന്ന് സ്ഥലത്തെ സി പി എം - സി പി ഐ പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ എല്ലുപൊടി ഫാക്ടറിക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madikai, Kasaragod, Robbery, Case, CPM, Police, Factory.