Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനിരയാക്കിയ സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; നാല് പേര്‍ പിടിയില്‍

എടനീര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവത്തില്‍ ഒമ്പത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാനഗര്‍ Kasaragod, Student, Case, Police, Custody, Investigation.
വിദ്യാനഗര്‍: (www.kasargodvartha.com 17/07/2017) എടനീര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനിരയാക്കിയ സംഭവത്തില്‍ ഒമ്പത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് എടനീരില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയരാക്കിയത്. കുട്ടിയെ നഗ്നനാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

20തോളം വരുന്ന സംഘമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും റാഗിങ്ങിന് വിധേയരാക്കുകയും ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കളെ അടക്കം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ ആന്റി റാംഗിങ് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. റാഗിങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kasaragod, Student, Case, Police, Custody, Investigation.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Student, Case, Police, Custody, Investigation, Ragging case; Four held.