Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവ ദമ്പതികള്‍ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍; മരണ കാരണം കടബാധ്യതയെന്ന് സൂചന

യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജKasaragod, Kerala, news, Death, Top-Headlines, suicide, House-wife, husband, Couples found dead after consuming poison

രാജപുരം: (www.kasargodvartha.com 10.07.2017) യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജയലക്ഷ്മി (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെതുടര്‍ന്നാണ് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍. ദമ്പതികള്‍ മരിച്ചുകിടക്കുന്ന വിവരം തിങ്കളാഴ്ച രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളെത്തി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് സുനില്‍ കുമാറിന്റെ പിതാവ്. മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ദമ്പതികളും കുട്ടിയും മാത്രമായിരുന്നു വീട്ടില്‍ താമസം. സാമ്പത്തിക പ്രയാസത്തിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.


Kasaragod, Kerala, news, Death, Top-Headlines, suicide, House-wife, husband, Couples found dead after consuming poison


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Top-Headlines, suicide, House-wife, husband, Couples found dead after consuming poison