കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ സിഐടിയു നേതാവിന്റെ ഓംനി വാന്‍ തകര്‍ത്തു. മുപ്പത്തിനാലാം ബൂത്ത് സെക്രട്ടറി എം ആര്‍ ദിനേശന്റെ കെ എല്‍ 60 ജെ 7379 നമ്പര്‍ വാനാണ് തിങ്കളാഴ്ച രാത്രി ഏഴു മണിക്കും 10 മണിക്കുമിടയില്‍ തകര്‍ത്തത്.
ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാന്‍ ദിനേശന്‍ വീട്ടിലേക്ക് പോകുവാന്‍ വേണ്ടി നോക്കിയപ്പോഴാണ് തകര്‍ന്ന നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ദിനേശന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ പുതിയകണ്ടത്ത് സി പി എം ഗൃഹ സന്ദര്‍ശന പരിപാടി നടത്തിയിരുന്നു.
ഇത് ബി ജെ പി പ്രവര്‍ത്തകരായ മധു, ബാലകൃഷ്ണന്‍ തുടങ്ങിയ അഞ്ചംഗ സംഘം തടയുകയും ഇവരുടെ കൈയ്യിലുണ്ടായിരുന്ന ലഘു ലേഖകള്‍ പടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ദിനേശന്റെ പരാതിയില്‍ അക്രമി സംഘത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ദിനേശന്റെ വാന്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CITU, BJP, CITU leader's van attacked