Join Whatsapp Group. Join now!
Aster MIMS 10/10/2023

'കള്ള് മദ്യമല്ല, പ്രകൃതിദത്ത പാനീയമാണ്'; അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്ന മതമേലധ്യക്ഷന്‍മാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം: വെള്ളാപ്പള്ളി

കള്ള് മദ്യമല്ലെന്നും പ്രകൃതിദത്ത പാനീയമാണെന്നും, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്ന മതമേലധ്യക്ഷന്‍മാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെKerala, Alappuzha, news, Liquor, Vellappally Natesan on liquor issue
ആലപ്പുഴ: (www.kasargodvartha.com 05.06.2017) കള്ള് മദ്യമല്ലെന്നും പ്രകൃതിദത്ത പാനീയമാണെന്നും, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്ന മതമേലധ്യക്ഷന്‍മാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പള്ളികളില്‍ മദ്യപരെ വിലക്കാനും മറ്റുമുള്ള നടപടികളാണ് മതമേലധ്യക്ഷന്‍മാര്‍ ചെയ്യേണ്ടത്.

കോടികളുടെ വരുമാനവും നിരവധിപേര്‍ക്ക് തൊഴിലും നല്‍കുന്ന മദ്യ വ്യവസായത്തെ എതിര്‍ക്കുന്ന ഇത്തരക്കാര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നല്ല മാംസം കിട്ടാനുള്ള നിയന്ത്രണമാണ് കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ കേന്ദ്രം ഏര്‍പ്പെടുത്തിയതെന്നും ഈ നിയമം പണ്ടേ ഉള്ളതാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Alappuzha, news, Liquor, Vellappally Natesan on liquor issue