Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭിക്ഷാടകരായ സംഘം 2 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നതായി വീട്ടമ്മയുടെ പരാതി; മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

ഭിക്ഷാടകരായ സംഘം വീട്ടിലെത്തി രണ്ടു പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നതായി വീട്ടമ്മ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ വീട്ടമ്മയുടെ മൊKasaragod, Kerala, Manjeshwaram, news, Robbery, House-wife, complaint, Police, Investigation, Robbery in house; complaint lodged, police investigation started
മഞ്ചേശ്വരം: (www.kasargodvartha.com 21.06.2017) ഭിക്ഷാടകരായ സംഘം വീട്ടിലെത്തി രണ്ടു പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നതായി വീട്ടമ്മ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ വീട്ടമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും സംശയം നിലനില്‍ക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

മഞ്ചേശ്വരം ഗേരുകട്ടെ സ്വദേശിനി മറിയം ആണ് ഭിക്ഷാടകര്‍ സ്വര്‍ണവും പണവും തട്ടിയെന്ന് കാണിച്ച് ചൊവ്വാഴ്ച ഉച്ചയോടെ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഭിക്ഷയാചിച്ച് രണ്ടു പേര്‍ തന്റെ വീട്ടിലെത്തിയിരുന്നുവെന്നും ഇവര്‍ക്ക് ഭിക്ഷ നല്‍കിയ ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നതെന്നുമാണ് മറിയം നല്‍കിയ പരാതിയില്‍ പറയുന്നത്.

താന്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായതെന്നും മറിയം പറയുന്നു. വീട്ടിനകത്തെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നതെന്നാണ് വീട്ടമ്മയുടെ പരാതി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മറിയത്തിന്റെ വീട്ടില്‍ ആരെങ്കിലും വന്നതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. മറിയത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ് അന്വേഷണം നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, Kerala, Manjeshwaram, news, Robbery, House-wife, complaint, Police, Investigation, Robbery in house; complaint lodged, police investigation started


Keywords: Kasaragod, Kerala, Manjeshwaram, news, Robbery, House-wife, complaint, Police, Investigation, Robbery in house; complaint lodged, police investigation started