Join Whatsapp Group. Join now!
Aster MIMS 10/10/2023

ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമികള്‍ക്ക് വീരോചിത വരവേല്‍പ്പ് നല്‍കും

കാസര്‍കോട് എത്തുന്ന കര്‍ണാടകയിലെ ശൃംഗേരി മഠം അധിപതി ജഗദ്ഗുരു ഭാരതീതീര്‍ത്ഥ സ്വാമികള്‍ക്ക് വീരോചിതമായ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍Kasaragod, Kerala, Press Club, Press meet, news, Reception arranged for Shringeri Mattathipatti Swamis
കാസര്‍കോട്: (www.kasargodvartha.com 27.06.2017) കാസര്‍കോട് എത്തുന്ന കര്‍ണാടകയിലെ ശൃംഗേരി മഠം അധിപതി ജഗദ്ഗുരു ഭാരതീതീര്‍ത്ഥ സ്വാമികള്‍ക്ക് വീരോചിതമായ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് എത്തുന്ന ഭാരതീതീര്‍ത്ഥ സ്വാമികളെയും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ വിദുശേഖര ഭാരതിയെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നുള്ളിപ്പാടി അയ്യപ്പ ഭജന മഠം പരിസരത്തേക്ക് സ്വീകരിച്ച് ആനയിക്കും.

നുള്ളിപ്പാടി അയ്യപ്പ ഭജന മഠം പരിസരത്ത് നിന്നും പൂര്‍ണ്ണകുംഭം നല്‍കി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാമിയെ അണങ്കൂര്‍ ശ്രീ ശാരദാമ്പാ ഭജന മന്ദിരത്തിലേക്ക് വരവേല്‍ക്കും. വൈകുന്നേരം ആറ് മണിയോടെ ഭജനമന്ദിരത്തിന് വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മേല്‍ മാട് ഭാരതീതീര്‍ത്ഥ സ്വാമികള്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ധൂളീപൂജ നടക്കും. വേദമൂര്‍ത്തി ഹിരണ്യ വെങ്കടേഷ് ഭട്ട് അഭിവന്ദനാ സമര്‍പ്പണം നടത്തും. പാദപൂജകള്‍ക്ക് ശേഷം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.

തുടര്‍ന്ന് രാത്രി ഏഴു മണിയോടെ പ്രശസ്ത സിനിമ സംഗീത രചയിതാവും സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകനും പിന്നണി ഗായകനുമായ ദീപാങ്കുരനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന നടക്കും. രാത്രി അന്നദാനവും മഹാപൂജയും ഉണ്ടാകും. 29 ന് രാവിലെ ഒമ്പത് മണിക്ക് ഭാരതീതീര്‍ത്ഥ സ്വാമിയുടെയും വിദുശേഖര ഭാരതിയുടെയും പാദപൂജയും ഭിക്ഷാവന്ദനവും ഉണ്ടാകും. ഭക്തരെ ആശിര്‍വചിച്ചതിന് ശേഷം അദ്ദേഹം മൂഡുബിദ്രിയിലേക്ക് മടങ്ങും. തലപ്പാടി വരെ സംഘാടകര്‍ അനുഗമിക്കും.

വഴിമധ്യേ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിലും ചെറുകാണി സദാശിവക്ഷേത്രത്തിലും ഭാരതീതീര്‍ത്ഥ സ്വാമികള്‍ സന്ദര്‍ശിക്കും. കേരളത്തിന്റെ അതിഥിയായി എത്തിയ സ്വാമിയുടെ കാസര്‍കോട്ടെ സ്വീകരണ പരിപാടിയിലും രണ്ടു ദിവസത്തെ പൂജാദികര്‍മ്മങ്ങളിലും ദര്‍ശനം നല്‍കുന്നതിനും ജാതിമത ഭേദമന്യേ മുഴുവന്‍ ആളുകളും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി. കരുണാകരന്‍ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എം പി ടി ശ്യാംഭട്ട് ഐ എ എസ്, ബി. ജെ. പി. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്വാമിയേ കാണാന്‍ എത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി. വി പൊതുവാള്‍, രവീശ തന്ത്രി കുണ്ടാര്‍, എ. സതീഷ്, കെ. സൂരജ് ഷെട്ടി, കെ. ശങ്കര നായക്ക്, വൈ. ധര്‍മ്മേന്ദ്ര ആചാര്യ, ബി. ജഗദീഷ് എന്നിവര്‍ സംബന്ധിച്ചു.
Kasaragod, Kerala, Press Club, Press meet, news, Reception arranged for Shringeri Mattathipatti Swamis

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Press Club, Press meet, news, Reception arranged for Shringeri Mattathipatti Swamis