Join Whatsapp Group. Join now!
Aster MIMS 10/10/2023

കരുതിയിരിക്കാം ദുരന്തം നേരിടാന്‍

മഴക്കാലം ശക്തിപ്പെട്ടതോടെ നാടും നഗരവും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതകള്‍ വര്‍ധിക്കുന്നു. അത്യാഹിതങ്ങളോടുള്ള ആലസ്യം വിട്ടൊഴിയേണ്ട Kasaragod, Meeting, Programme, Training Class, Precaution for tragedies.
കാസര്‍കോട്: (www.kasargodvartha.com 16.06.2017) മഴക്കാലം ശക്തിപ്പെട്ടതോടെ നാടും നഗരവും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതകള്‍ വര്‍ധിക്കുന്നു. അത്യാഹിതങ്ങളോടുള്ള ആലസ്യം വിട്ടൊഴിയേണ്ട സമയമായെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങള്‍ തടഞ്ഞുനിര്‍ത്തുവാന്‍ കഴിയില്ലെങ്കിലും ദുരന്തമുണ്ടായാല്‍ നേരിടാന്‍ ബോധവല്‍ക്കരണത്തിലൂടെ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന പരിശീലന പരിപാടികളിലൂടെ. ജില്ലയിലെ ആറു ബ്ലോക് പഞ്ചായത്തുകളിലും ദുരന്തനിവാരണ ബോധവത്ക്കരണ പരിപാടികള്‍ നടത്തി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ സജ്ജമാക്കുകയാണ് ലക്ഷ്യം.


മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിധികള്‍ക്കായി രണ്ടുദിവസങ്ങളിലായി ബോധവത്ക്കരണ പരിപാടികള്‍ നടത്തി. 17ന് കാറഡുക്ക ബ്ലോക് പഞ്ചായത്തില്‍ നടക്കും. കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ പരിശീലന പരിപാടി എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പരിശീലനത്തില്‍ അവതരിപ്പിച്ചു.

വരള്‍ച്ചയെ നേരിടണമെങ്കില്‍ മഴവെള്ളം ഭൂമിയിലേക്കുതന്നെ ആഴ്ന്നിറങ്ങണം. പകര്‍ച്ചവ്യാധികള്‍ തടയണമെങ്കില്‍ കൊതുകുകള്‍ വളരുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി പരിസരം വൃത്തിയോടെ സൂക്ഷിക്കുവാന്‍ കഴിയണം. വെള്ളപ്പൊക്ക സാധ്യതകള്‍ ഇല്ലാതാക്കുവാന്‍ കാനകളിലെയും തോടുകളിലേയും പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ നീക്കണം, ദേശീയ പാതയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ഗ്യാസ് ടാങ്കള്‍ ലോറികള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ നടക്കുമ്പോള്‍ എങ്ങനെ നേരിടണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് ബോധവത്ക്കരണം നല്‍കി. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കും. ദുരന്തങ്ങള്‍ നേരിടാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ഉണ്ടാക്കി ജില്ലാതലത്തില്‍ സമര്‍പ്പിച്ചാല്‍ ജില്ലയിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുവാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.

കാസര്‍കോട് ഫയര്‍ഫോഴ്സ് ഓഫീസര്‍ പി ജി ജീവന്‍ ക്ലാസെടുത്തു. ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ജലസേചന വകുപ്പ് എക്‌സി. എഞ്ചിനീയര്‍ രാധാകൃഷ്ണന്‍ നായര്‍, തഹസില്‍ദാര്‍ കെ നാരായണന്‍, കൃഷി ഓഫീസര്‍ നരസിംഹ ലു, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അഷറഫ്, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Meeting, Programme, Training Class, Precaution for tragedies.