Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉരുള്‍പൊട്ടല്‍; ഏക്കര്‍ കണക്കിന് കൃഷി നശിച്ചു, ക്ഷേത്രത്തിന്റെയും വീടിന്റെയും മതില്‍ തകര്‍ന്നു, മലവെള്ളപ്പാച്ചലില്‍ പശു ഒഴുകിപ്പോയി

പയ്യന്നൂര്‍ മാതമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. തെങ്ങ്, കവുങ്ങ് ഉള്‍പെടെയുള്ള കാര്‍ഷിക വിളകളാണ് നശിKasaragod, Kerala, payyannur, news, Temple, Agriculture, Mudflow in Mathamangalam
പയ്യന്നൂര്‍: (www.kasargodvartha.com 28.06.2017) പയ്യന്നൂര്‍ മാതമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. തെങ്ങ്, കവുങ്ങ് ഉള്‍പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. മാതമംഗലം പ്രദേശത്ത് ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സമീപത്തെ ക്വാറിയില്‍ വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് ഉരുള്‍പൊട്ടലിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെയും വീടിന്റെയും മതിലുകള്‍ കാലിത്തൊഴുത്തും ഉള്‍പെടെ നശിപ്പിച്ചുകൊണ്ടാണ് മലവെള്ളം ഒഴുകിയത്. മലവെള്ളപ്പാച്ചലില്‍ ഏക്കര്‍ കണക്കിന് ഭൂമി കുത്തിയൊലിച്ചുപോയി. വീടിന്റെ തൊഴുത്തില്‍ കെട്ടിയ പശുവും മലവെള്ളപ്പാച്ചലില്‍ ഒഴുകിയത്. ഭയന്നോടിയ പശുക്കിടാവ് തൊട്ടടുത്ത കിണറ്റില്‍ വീണു. പെരുവാമ്പ വയനാട്ട് കുലവന്‍ പരിസരത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ക്ഷേത്രത്തിന് അരകിലോമീറ്റര്‍ അകലെയുള്ള കരിങ്കല്‍ ക്വാറിയിലാണ് വെള്ളം കെട്ടിനിന്ന് സമ്മര്‍ദ്ദമുണ്ടായത്. ക്ഷേത്രപരിസരത്തെ ഉസ്മാന്റെ വീട്ടുമതിലാണ് തകര്‍ന്നത്.

ക്ഷേത്രത്തിലെ ഗുളികന്‍ സ്ഥാനത്തിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. തളിയില്‍ അശോകന്റെ കാലിത്തൊഴുത്താണ് പൂര്‍ണമായും തകര്‍ന്നത്. ഇവിടെയുണ്ടായിരുന്ന പശുവാണ് ഒഴുകിപ്പോയത്. ഒഴുകിപ്പോയ പശുവിനെ നാട്ടുകാര്‍ പിന്നീട് രക്ഷപ്പെടുത്തി. പുതിയപുരയില്‍ ഗോവിന്ദന്‍, വടക്കുമ്പാട് അമ്പാടി, കെ.പി റുഖിയ, കാതറിന്‍ തോമസ് എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. നൂറുകണക്കിന് റബ്ബര്‍ മരങ്ങളും റബ്ബര്‍ തോട്ടങ്ങളും നശിച്ചു. പള്ളിപ്പറമ്പിലെ റബ്ബര്‍ തോട്ടം പൂര്‍ണമായും മണ്ണു മൂടിയ നിലയിലാണ്. അമ്പലം റോഡ് കുത്തിയൊലിച്ച് വന്‍ തോതില്‍ കല്ലും മണ്ണും കുമിഞ്ഞുകൂടി ഗതാഗതം യോഗ്യമല്ലാതായിത്തീര്‍ന്നു.

Kasaragod, Kerala, payyannur, news, Temple, Agriculture, Mudflow in Mathamangalam

Kasaragod, Kerala, payyannur, news, Temple, Agriculture, Mudflow in Mathamangalam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, payyannur, news, Temple, Agriculture, Mudflow in Mathamangalam