Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴക്കാലം തുടങ്ങി, നിശബ്ദ അപകടകാരിയായി വൈദ്യുതിയും; കെഎസ്ഇബിയുടെ മുന്നറിയിപ്പ്

വൈദ്യുത കമ്പി പൊട്ടിവീണ് അപകടം വര്‍ധിക്കാന്‍ സാധ്യതയുള്ള മഴക്കാല അപകടങ്ങളെ കരുതിയിരിക്കണമെന്ന് Kerala, kasaragod, Rain, Death, Accident, Monsoon: warning from KSEB
കാസര്‍കോട്: (www.kasargodvartha.com 08.06.2017) വൈദ്യുത കമ്പി പൊട്ടിവീണ് അപകടം വര്‍ധിക്കാന്‍ സാധ്യതയുള്ള മഴക്കാല അപകടങ്ങളെ കരുതിയിരിക്കണമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. തോടുവക്കിലും, പാടങ്ങളില്‍ പ്രത്യേകിച്ചും വൈദ്യുതി കമ്പി കടന്നു പോകുന്ന ഇടങ്ങളിലുടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ അഞ്ചു മീറ്റര്‍ വരെ അകന്നു നില്‍ക്കുകയും അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിലോ, ടോള്‍ ഫ്രീ നമ്പറായ 1912, അല്ലെങ്കില്‍ 0471 2555544 നമ്പറിലോ ഉടന്‍ ബന്ധപ്പെടണം. ട്രാന്‍സ്ഫോര്‍മറില്‍ ചാരി നില്‍ക്കരുത്. സ്റ്റേ വയറില്‍ കന്നു കാലികളെ തളക്കുകയോ, തുണി ആറിയിടുകയോ അരുത്. ഓലയോ ചില്ലയോ ലൈനില്‍ പതിച്ചാല്‍ ലൈന്‍ ഓഫ് ചെയ്യാതെ എടുത്തു മാറ്റരുതെന്നും മിന്നല്‍ സമയത്ത് പോസ്റ്റിനു ചുവട്ടില്‍ നിലയുറപ്പിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.


Keywords: Kerala, kasaragod, Rain, Death, Accident, Monsoon: warning from KSEB