Join Whatsapp Group. Join now!
Aster MIMS 10/10/2023

പണിക്കൂലി ചോദിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

പണിക്കൂലി ചോദിച്ചതിന് മരപ്പണിക്കാരനായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Kasaragod, Kerala, payyannur, Injured, hospital, Treatment, Attack, Man injured in acid attack
പയ്യന്നൂര്‍: (www.kasargodvartha.com 07.06.2017) പണിക്കൂലി ചോദിച്ചതിന് മരപ്പണിക്കാരനായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ ചൂണ്ട വിളക്കുവട്ടത്തെ രജിമോന്‍ (36) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാഴക്കുണ്ടത്തെ മേരി എന്ന സ്ത്രീയുടെ വീട്ടില്‍ ജോലി ചെയ്തതിന്റെ കൂലി ചോദിച്ച തര്‍ക്കത്തിനിടെയാണ് ആസിഡൊഴിച്ചതെന്നാണ് പരാതി.

പണിക്ക് ആള് വരുന്നില്ലെന്ന് പറഞ്ഞ് മേരി ചെറുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇടപെട്ടാണ് രജിമോനോട് പണി തീര്‍ത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. പണി തീര്‍ത്ത ശേഷം കൂലി ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് സംഭവത്തിനു കാരണം. രജിമോന് കണ്ണിനും മുഖത്തും സാരമായ പരിക്കുണ്ട്.
Kasaragod, Kerala, payyannur, Injured, hospital, Treatment, Attack, Man injured in acid attack

Keywords: Kasaragod, Kerala, payyannur, Injured, hospital, Treatment, Attack, Man injured in acid attack