Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഉപ്പള ചെക്ക് പോസ്റ്റിന് സമീപം ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് Kasaragod, Manjeshwaram, Lorry, Check Post, Accident, Driver, Hospital, Gas, Police, Fire Force, Investigation.
മഞ്ചേശ്വരം: (www.kasargodvartha.com 02/06/2017) ഉപ്പള ചെക്ക് പോസ്റ്റിന് സമീപം ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം വാഹനഗാതഗതം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഗതാഗതതടസം നീക്കിയത്.

അപകടത്തില്‍ ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് പുറത്തേക്ക് ചോരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്വീകരിച്ചതിനാലാണ് ദുരന്തം വഴിമാറിപ്പോയത്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരുടെ സഹായവുമുണ്ടായിരുന്നു. മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

Kasaragod, Manjeshwaram, Lorry, Check Post, Accident, Driver, Hospital, Gas, Police, Fire Force, Investigation.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Manjeshwaram, Lorry, Check Post, Accident, Driver, Hospital, Gas, Police, Fire Force, Investigation, Lorry accident in Uppala.