Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനുകളേക്കാള്‍ വേഗത്തില്‍ എത്തും; കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി

ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തെത്താന്‍ സാധിക്കുന്ന കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രിKSRTC, Top-Headlines, Kerala, KSRTC Minnal Express running starts
തിരുവനന്തപുരം: (www.kasargodvartha.com 29.06.2017) ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തെത്താന്‍ സാധിക്കുന്ന കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ എക്‌സ്പ്രസ് നിരത്തിലിറങ്ങി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി മിന്നല്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മിന്നല്‍ എക്‌സ്പ്രസ്. രാത്രിയായിരിക്കും ബസ് സര്‍വീസ് നടത്തുക. ബുധനാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്തു.

തുടക്കത്തില്‍ തിരുവനന്തപുരം- സുള്ള്യ (കര്‍ണാടക): കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട്, തിരുവനന്തപുരം- നിലമ്പൂര്‍: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പെരിന്തല്‍മണ്ണ, തിരുവനന്തപുരം- കോഴിക്കോട്: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, തിരുവനന്തപുരം- പാലക്കാട്: കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കട്ടപ്പന- തിരുവനന്തപുരം: മുണ്ടക്കയം, കോട്ടയം, കൊട്ടാരക്കര, പുനലൂര്‍- പാലക്കാട്: പത്തനംതിട്ട, തൃശൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്.


Keywords: KSRTC, Top-Headlines, Kerala, KSRTC Minnal Express running starts