Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ യു പി സര്‍ക്കാറിനെ കേരളവും മാതൃകയാക്കണം: പി സി തോമസ്

കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ യു പി സര്‍ക്കാറിനെ കേരളവും മാതൃകയാക്കണമെന്ന് എന്‍ ഡി എ ദേശീയ സമിതി അംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി സി തോമസ് Kanhangad, Programme, Inauguration, Farmer, Kerala Congress PC Thomas, UP
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ യു പി സര്‍ക്കാറിനെ കേരളവും മാതൃകയാക്കണമെന്ന് എന്‍ ഡി എ ദേശീയ സമിതി അംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി സി തോമസ് പറഞ്ഞു. കാഞ്ഞങ്ങാട്ട് പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പിയില്‍ കര്‍ഷകരുടെ ഒരുലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ എഴുതിതള്ളിയത്. കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക സബ്‌സിഡികള്‍പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.


യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം ഹരിപ്രസാദ് മേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ബാബു അങ്കമാലി, സംസ്ഥാന സെക്രട്ടറിമാരായ ജെയിംസ്, മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, ജില്ലാ സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്‌സണ്‍ മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Programme, Inauguration, Farmer, Kerala Congress PC Thomas, UP, Kerala should also imitate UPA government in the case of farm loans: PC Thomas.