Join Whatsapp Group. Join now!
Aster MIMS 10/10/2023

നാടെങ്ങും ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ Kasaragod, Distribution, Inauguration, Ramadan kit, Iftar kit distributed.
കാസര്‍കോട്: (www.kasargodvartha.com 19.06.2017) വ്രത ശുദ്ധിയുടെ നിറവില്‍ നാടെങ്ങും കാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമാകുകയാണ് വിവിധ സംഘടനകളും കൂട്ടായ്മകളും. പ്രവാസി കൂട്ടായ്മകളും മുന്നിലുണ്ട്. പല സ്ഥലങ്ങളിലും ഇഫ്താര്‍ കിറ്റ് വിതരണം ദിവസവും നടക്കുന്നുണ്ട്. ആശുപത്രിയിലെത്തി രോഗികളെ സന്ദര്‍ശിച്ചും ലേബര്‍ ക്യാമ്പുകളില്‍ ജോലിക്കാര്‍ക്കും റമദാനില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.പാചക തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു
കാസര്‍കോട്: കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ റമദാന്‍ കിറ്റ് വിതരണവും ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് സിദ്ദീഖ് എം. എം കെ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി കെ അബ്ദുര്‍ റസ്സാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് രാഘവന്‍ കരമ്പില്‍, സെക്രട്ടറി പ്രഭാകരന്‍ മടിക്കൈ, ട്രഷറര്‍ സാദിഖ് നെല്ലിക്കുന്ന്, വൈസ് പ്രസിഡണ്ട് അബൂബക്കര്‍ ദേളി, സംസ്ഥാന കൗണ്‍സിലര്‍ മോഹനന്‍ പിലാങ്കട്ട, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് കാടമന, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം നീര്‍ച്ചാല്‍, സെക്രട്ടറി ഖലീല്‍ അംഗടിമുഗര്‍, ഉദുമ മണ്ഡലം സെക്രട്ടറി ടി കെ ഇല്ല്യാസ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സുള്ള്യ നന്ദിയും പറഞ്ഞു.ലേബര്‍ ക്യാംപുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

ദുബൈ: പയ്യന്നൂര്‍ സൗഹൃദവേദി പ്രവര്‍ത്തകര്‍ ഉമ്മല്‍ ഖുവൈനിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് വി പി ശശികുമാര്‍, ജനറല്‍ സെക്രട്ടറി ടി കെ ഗിരീഷ്, രമേഷ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സഹനത്തിന്റെയും ആത്മ സംസ്‌കരണത്തിന്റെയും നാളുകളില്‍ പാവങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന സൗഹൃദവേദിയുടെ നയത്തിന്റെ ഭാഗമായാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതെന്ന് പ്രസിഡന്റ് ശശികുമാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും ക്യാംപുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി ക്യാമ്പില്‍ ഇഫ്താര്‍ വിരുന്നുമായി സോഷ്യല്‍ ഫോറം അബുദാബി

അബുദാബി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറം അബുദാബിയുടെ ഇഫ്താര്‍ സംഗമം മുസ്സഫ വ്യവസായ നഗരിയിലെ തൊഴിലാളി ക്യാമ്പില്‍ വെച്ച് നടന്നു. മുസ്സഫ എം 38 നടുത്തുള്ള തൊഴിലാളി ക്യാമ്പില്‍ വെച്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങിളിലെ ഇരുന്നുറു തൊഴിലാളികളും സോഷ്യല്‍ ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

സോഷ്യല്‍ ഫോറം കുടുംബത്തോടും കുട്ടികളോടും ഒന്നിച്ചുള്ള ഇഫ്താര്‍ വിരുന്നു മറക്കാനാവാത്ത ഒരു അനുഭവമാണ് എന്ന് ഇഫ്താര്‍ സംഗമത്തില്‍ പങ്കടുത്ത പാകിസ്ഥാന്‍ സ്വദേശി സൂചിപ്പിക്കുകയുണ്ടായി. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകാറുള്ള തങ്ങളെ പോലുള്ളവര്‍ക്ക് ഇതുപോലുള്ള ഇഫ്താര്‍ വിരുന്നകള്‍ പുണ്യ മാസത്തില്‍ വളരെ സന്തോഷം നല്‍കുന്നു. യു എ ഇ യിലെ പല സംഘടനകളും ഇഫ്താര്‍ വിരുന്നുകള്‍ അസോസിയേഷന്‍ ഹാളുകളിലും റെസ്റ്റാറ്റാന്റിലും നടത്തുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി തൊഴിലാളികളോടപ്പം ഇഫ്താര്‍ വിരുന്നൊരുക്കുകയാണ് സോഷ്യല്‍ ഫോറം.

ഇഫ്താര്‍ സംഗമത്തിന് സോഷ്യല്‍ ഫോറം ഭാരവാഹികളായ നിസാറുദീന്‍ ഇ പി, അനൂപ് നമ്പ്യാര്‍, മൊയ്തീന്‍ അബ്ദുല്‍ അസീസ്, ടി വി സുരേഷ് കുമാര്‍, സാബു അഗസ്റ്റിന്‍, മുജീബ് അബ്ദുല്‍ സലാം, രാജീവ് വത്സന്‍, അനീഷ് ഭാസി, സന്തോഷ് കുമാര്‍ ഇ പി, സഗീര്‍ ഒ പി, രാജേഷ്‌കുമാര്‍ എം, സലിം നൗഷാദ്, സുരേഷ് കാന, ഹാറൂണ്‍ മുരുക്കുംപുഴ, അന്‍സാര്‍ വെഞ്ഞാറമൂട്, ബാബു അയ്യപ്പന്‍, രവി കരിവെള്ളൂര്‍, സുവിഷ് ഭാസി, ജില്‍സണ്‍ കൂടാളി എന്നിവര്‍ നേതൃത്വം നല്‍കി.എരിയാല്‍ ശാഖ മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി


എരിയാല്‍: റമദാന്‍ റിലീഫീന്റെ ഭാഗമായി മുസ്ലിം ലീഗ് എരിയാല്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എരിയാല്‍ അക്കര മദ്രസയില്‍ വെച്ച് നടന്ന ചടങ്ങ്് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുനീര്‍ ഹാജി, കെ ബി കുഞ്ഞാമു, എ എ ജലീല്‍, എസ് പി സലാഹുദ്ദീന്‍, കെ എ അബ്ദുല്ല കുഞ്ഞി, കെ ബി മുനീര്‍, മന്‍സൂര്‍ അക്കര, അബ്ദുര്‍ റഹ് മാന്‍ കെല്‍, ഹുസൈന്‍ പോസ്റ്റ്, കെ ബി അബൂബക്കര്‍, സാലി, ഷംസുദ്ദീന്‍ മാസ്‌കൊ എന്നിവര്‍ സംബന്ധിച്ചു. അബു നവാസ് സ്വാഗതവും ഇ എം ഷാഫി നന്ദിയും പറഞ്ഞു.

റിലീഫിന്റെ ഭാഗമായി വാര്‍ഡിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്, പുതു വസ്ത്രം, ചികിത്സാ ധന സഹായം എന്നിവ വിതരണം ചെയ്തു.

Kasaragod, Distribution, Inauguration, Ramadan kit, Iftar kit distributed.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Distribution, Inauguration, Ramadan kit, Iftar kit distributed.