Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

സാന്ത്വനവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉമ്മാലിയുമ്മയുടെ വീട്ടിലെത്തി

ഉമ്മാലിമ്മയെ ഓര്‍മയില്ലേ? ഒറ്റമുറി മാത്രമുള്ള വീട്ടില്‍ ഇരുട്ടില്‍ ഒറ്റയ്ക്ക് വാര്‍ധക്യ ജീവിതം പിന്നിടേണ്ട ഗതികേടിലായ മൊഗ്രാല്‍ പേരാല്‍ മടിമുഗര്‍ ശാന്തിക്കുന്നിലെ 65 വയസുള്ള ഉമ്മാലിയുമ്മയെ DYFI, Mogral, Family, House, Ummaliyumma, Electricity
മൊഗ്രാല്‍: (www.kasargodvartha.com 20.06.2017) ഉമ്മാലിമ്മയെ ഓര്‍മയില്ലേ? ഒറ്റമുറി മാത്രമുള്ള വീട്ടില്‍ ഇരുട്ടില്‍ ഒറ്റയ്ക്ക് വാര്‍ധക്യ ജീവിതം പിന്നിടേണ്ട ഗതികേടിലായ മൊഗ്രാല്‍ പേരാല്‍ മടിമുഗര്‍ ശാന്തിക്കുന്നിലെ 65 വയസുള്ള ഉമ്മാലിയുമ്മയെ. കഴിഞ്ഞ 35 വര്‍ഷമായി ഉമ്മാലിയുമ്മ ഏകാന്ത ജീവിതം പിന്നിടുകയാണ്, വെളിച്ചമെത്താത്ത ഒരു കൊച്ചുവീട്ടില്‍.

നോമ്പ് കാലമൊക്കെ ഉമ്മാലിയുമ്മ ഇരുട്ടിലാണ് തള്ളിനീക്കുന്നത്. ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുമ്പോഴും ഉമ്മാലിയുമ്മയുടെ വീട്ടിലേക്ക് വെളിച്ചമൊന്നും എത്തുന്നില്ല. അനാഥത്വത്തിനും വാര്‍ധക്യ രോഗങ്ങള്‍ക്കുമൊപ്പം ഇരുട്ടും ഈ വൃദ്ധ മാതാവിന്റെ ഒറ്റപ്പെടലിനു തീവ്രതയേറുകയാണ്. മണ്ണെണ്ണ വിളക്ക് കാറ്റിലും മഴയിലും കണ്ണടക്കുമ്പോള്‍ ഉമ്മാലിയുമ്മ തീര്‍ത്തും ഇരുട്ടിലാവുന്നു.


ഉമ്മാലിയുമ്മയുടെ ദുരിതജീവിതം 2014 ല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നപ്പോള്‍ ചില സന്നദ്ധ സംഘടനകള്‍ ഉമ്മാലിയുമ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്ന് ഉമ്മാലിയുമ്മ പറയുന്നു. ഇങ്ങിനെയൊരു ഉമ്മ ദുരിതജീവിതം നയിക്കുന്നുവെന്നറിഞ്ഞ മൊഗ്രാലിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉമ്മാലിയുമ്മക്ക് സാന്ത്വനവുമായി വീട്ടിലെത്തി, ഇനിയുള്ള നോമ്പ് ദിവസത്തേക്കുള്ള റേഷന്‍ സാധനങ്ങളുമായി.

സര്‍ക്കാരിന്റെ സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉമ്മാലിയുമ്മയുടെ വീട് ഈ ആഴ്ച തന്നെ വയറിങ് ജോലികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചെയ്തു കൊടുക്കും. ഏതായാലും അടുത്ത നോമ്പ് കാലത്തെങ്കിലും ഇരുട്ടില്‍ നിന്നു വെളിച്ചം കണ്ട് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഉമ്മാലിയുമ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: DYFI, Mogral, Family, House, Ummaliyumma, Electricity.