Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിക്ക് മുന്നില്‍ തള്ളിയ മാലിന്യം നഗരസഭാ ചെയര്‍മാന്‍ കടയുടമയെ കൊണ്ട് തിരിച്ചെടുപ്പിച്ചു

സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം തള്ളുന്നത് പതിവാകുന്നു. റെയില്‍വേ സറ്റേഷന്‍ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം തള്ളിയ Kanhangad, Kasaragod, Waste, Municipality, Shop, Dumped waste picked back by shop owner.
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം തള്ളുന്നത് പതിവാകുന്നു. റെയില്‍വേ സറ്റേഷന്‍ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം തള്ളിയ മാലിന്യം നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ തള്ളിയ കടയുടമയെ കൊണ്ട് എടുപ്പിച്ചു. മാലിന്യത്തില്‍ കണ്ട കടയുടെ ബില്ലില്‍ നിന്നുമാണ് കടയെ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നഗരസഭ ചെയര്‍മാന് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥലത്തെത്തി കടയുടമയെ വിളിച്ച് വരുത്തി തള്ളിയ മാലിന്യം മുഴുവന്‍ എടുപ്പിക്കുകയായിരുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ റോഡിലോ കടയുടെ മുന്നിലോ തള്ളാന്‍ പാടില്ലെന്ന് കട തുറന്ന് കൊടുക്കാനുള്ള അപേക്ഷയില്‍ കര്‍ശനമായിട്ടും പറഞ്ഞിട്ടുണ്ട്. മാലിന്യങ്ങള്‍ അതാത് വ്യാപാര സ്ഥാപനത്തിന്റെ ഉടമകള്‍ തന്നെ നശിപ്പിച്ചു കളയേണ്ടതാണ്.


ഒരാഴ്ച മുമ്പ് നഗരത്തിലെ വനിതാ വസ്ത്രാലയത്തില്‍ നിന്നും മാലിന്യം റെയില്‍വേ സ്റ്റേഷനടുത്തുള്ള എ കെ ജി ക്ലബ്ബ് പരിസരത്ത് തള്ളിയിരുന്നു. വസ്ത്രാലയത്തിലന്റെ സ്റ്റിക്കര്‍ പതിച്ചുള്ള കവറും ബില്ലും മാലിന്യത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പരിസരവാസികള്‍ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി ഇതേ കടക്കത്ത് കൊണ്ടു പോയി തള്ളുകയായിരുന്നു.

Related News: 

റോഡരികില്‍ മാലിന്യം തള്ളിയ വസ്ത്രക്കടക്കാര്‍ക്ക് നാട്ടുകാര്‍ നല്‍കിയത് നല്ല മുട്ടന്‍ പണി; മാലിന്യങ്ങള്‍ ചാക്കിലാക്കി വസ്ത്രാലയത്തില്‍ തിരിച്ച്തള്ളിയതോടെ അന്തംവിട്ട് ഉടമയും ജീവനക്കാരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Waste, Municipality, Shop, Dumped waste picked back by shop owner.