Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തി

തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സണ്ണി തോമസിന്റെ (48) മൃതദേഹമാണ് നായന്മാര്‍മൂല ടൗണിലെ അടച്ചിട്ട ക്വാര്‍ട്ടേഴ്‌സ് Vidya Nagar, Death, Obituary, Kasaragod, Police, Thrissur, Dead body, Sunny Thomas
വിദ്യാനഗര്‍: (www.kasargodvartha.com 16.06.2017) തൊഴിലാളിയുടെ മൃതദേഹം താമസ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സണ്ണി തോമസിന്റെ (48) മൃതദേഹമാണ് നായന്മാര്‍മൂല ടൗണിലെ അടച്ചിട്ട ക്വാര്‍ട്ടേഴ്‌സ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രിയോടെ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അടച്ചിട്ട വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് തോമസിനെ മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം എങ്ങനെയാണെന്നത് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ തൃശൂരിലുള്ള വീട്ടുകാരെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് വീട്ടുകാര്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ചാല സ്വദേശി അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Death, Obituary, Kasaragod, Police, Thrissur, Dead body, Sunny Thomas.