Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എമ്മിന്റെ വായനശാലയ്ക്ക് തീയിട്ടു

അരയി പാലക്കാലില്‍ സി പി എമ്മിന്റെ വായനശാലയ്ക്ക് തീയിട്ടു. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള കെ പി സുന്ദരന്‍ സ്മാരക വായനശാലയാണ് തീ വെച്ച് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. CPM, Fire, Office, Kasaragod, Kanhangad, Library, KP Sundaran
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/06/2017) അരയി പാലക്കാലില്‍ സി പി എമ്മിന്റെ വായനശാലയ്ക്ക് തീയിട്ടു. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള കെ പി സുന്ദരന്‍ സ്മാരക വായനശാലയാണ് തീ വെച്ച് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. വരാന്തയില്‍ ന്യൂസ് പേപ്പറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കതകിനും ജനാലയ്ക്കും കരി പിടിച്ച് വികൃതമായിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. വായനശാല സെക്രട്ടറി രാജന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് ബി ജെ പി നിയന്ത്രണത്തിലുള്ള അരയി കാര്‍ത്തികയിലുള്ള കെ ജി മാരാര്‍ സ്മാരക വായനശാലയ്ക്കും അജ്ഞാതര്‍ തീ കൊളുത്തിയിരുന്നു.


പൊതുവേ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന അരയി പാലക്കാല്‍ പ്രദേശങ്ങളില്‍ മനപ്പൂര്‍വം പ്രശന്ങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇരുളിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടുകയാണെന്ന് ഇരുവിഭാഗത്തിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM, Fire, Office, Kasaragod, Kanhangad, Library, KP Sundaran.