Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വികസന നിധിയിലേക്ക് കതിര്‍ മണ്ഡപത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം നല്‍കി

കോളിയടുക്കം ഗവ യുപി സ്‌കൂള്‍ വികസന നിധിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ Kasaragod, Koliyadukkam, School, Gold, Ring.
കോളിയടുക്കം: (www.kasargodvartha.com 03.06.2017) കോളിയടുക്കം ഗവ യുപി സ്‌കൂള്‍ വികസന നിധിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവാഹമണ്ഡപത്തില്‍ നിന്നുള്ള സ്വര്‍ണ്ണാഭരണ സംഭാവനകള്‍ തുടരുന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പെരുമ്പള വിഷ്ണുപ്പാറയിലെ മണികണ്ഠനും ചേതനയുമാണ് സ്‌കൂള്‍ വികസന നിധിയിലേക്കുള്ള മോതിരം ഹെഡ്മാസ്റ്റര്‍ എ പവിത്രനെ ഏല്‍പിച്ചത്.

Kasaragod, Koliyadukkam, School, Gold, Ring, Couples donate gold ring as part of wedding to the school.

നേരത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റ് അഭ്യുദയ കാംക്ഷികളില്‍ നിന്നും സ്വര്‍ണവളയും  മോതിരവും സ്‌കൂള്‍ വികസനനിധിയിലേക്ക് ലഭിച്ചിരുന്നു. ചടങ്ങില്‍ പിടിഎ പ്രസിണ്ട് പി.വിജയന്‍, ഇ മനോജ്കുമാര്‍, സുനില്‍കുമാര്‍ അധ്യാപകരായ വിനോദ്കുമാര്‍ പെരുമ്പള, കെ വനജകുമാരി, പി മധു, കരുണാകരന്‍ കാനാവീട്ടില്‍, പ്രമോദ് എം വി, എ വിദ്യ, വിജിമോന്‍ ജി വി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Koliyadukkam, School, Gold, Ring, Couples donate gold ring as part of wedding to the school.