Join Whatsapp Group. Join now!
Aster MIMS 10/10/2023

സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് തുടക്കമായി

വ്യാപകമായി പനിപടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍Kasaragod, Kerala, news, Cleaning, District, Cleaning programs started
കാസര്‍കോട്: (www.kasargodvartha.com 27.06.2017) വ്യാപകമായി പനിപടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും മൂന്നുദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

പനിക്കും മറ്റുപകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയാണ് സമ്പൂര്‍ണ ശുചീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കി അവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളും വിവിധ സംഘടനകളും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ്  ശുചീകരണം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍, കലാസാംസ്‌കാരിക സമിതികള്‍, യൂത്ത് ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍്‌റ് മുഹമ്മദ് കുഞ്ഞി ചായിന്‍്‌റടി,  എഡിഎം: കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി ഡിഎംഒ: ഇ മോഹനന്‍, ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.കെ കെ രാജാറാം, ജില്ലാ മലേറിയ ഓഫിസര്‍  വി.സുരേശന്‍, കൗണ്‍സിലര്‍മാര്‍, ഡോക്ടമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗം തുടങ്ങിയവര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണത്തില്‍ പങ്കാളികളായി.
Kasaragod, Kerala, news, Cleaning, District, Cleaning programs started

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cleaning, District, Cleaning programs started