Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായാണ ഗുരുവിന്റെ പേര് നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായാണ ഗുരുവിന്റെ പേര് നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ ആവKerala, kasaragod, Periya, news, Top-Headlines, Central University, SNDP, Political party, Politics, BJP, Can not be named Sri Narayana Guru for Kerala Central University
ന്യൂഡല്‍ഹി: (www.kasargodvartha.com 06.06.2017) പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായാണ ഗുരുവിന്റെ പേര് നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ കത്തിലൂടെ അറിയിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എക്കൊപ്പം പോയ വെള്ളാപ്പള്ളി നടേശന്റെ ആദ്യം തൊട്ടേയുള്ള ആവശ്യമാണ് പെരിയയിലുള്ള കേരള കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേര് നല്‍കണമെന്നത്. ഈ ആവശ്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.


എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കും. കെ വി തോമസ് എംപിയാണ് ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നല്‍കിയത്. നിവേദനം പരിഗണിച്ചു നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രാലയമാണ് ഇക്കാര്യം എംപിയെ അറിയിച്ചത്.

എസ് എന്‍ ഡി പിയുടെ ചെറിയ ആവശ്യം പോലും പ്രധാനമന്ത്രി മോദി അംഗീകരിക്കുന്നില്ലായെന്നത് വെള്ളാപ്പള്ളിയെ ചൊടിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ പിറകെ പോയലേ കേരളത്തില്‍ ഗുണം ഉണ്ടാകൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ഈ തീരുമാനമാണ് ഒഴിവാക്കല്‍ നയത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് സൂചന.

പുതുതായി തുടങ്ങുന്ന എല്ലാ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതത് സംസ്ഥാനങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരിടുക എന്ന നയമാണ് നടപ്പാക്കുന്നതെന്ന് മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു. വിഷയം നേരത്തേ ലോകസഭയില്‍ ഉന്നയിച്ചതിന് കഴിഞ്ഞദിവസം രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 12 കേന്ദ്ര സര്‍വകലാശാലകള്‍ക്കു മഹാന്മാരുടെ പേരുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നിലവിലില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മഹദ് വ്യക്തിയുടെ പേരുനല്‍കിയാല്‍ മറ്റിടങ്ങളില്‍ നിന്നും അതുപോലുള്ള ആവശ്യങ്ങളുയരുമെന്ന് മന്ത്രി പറഞ്ഞു.

Keywords: Kerala, kasaragod, Periya, news, Top-Headlines, Central University, SNDP, Political party, Politics, BJP, Can not be named Sri Narayana Guru for Kerala Central University