city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ വ്യാഴാഴ്ച അതിര്‍ത്തിയില്‍ ബന്ദ്; 12 ന് സംസ്ഥാന ബന്ദിനും ആഹ്വാനം

കാസര്‍കോട്: (www.kasargodvartha.com 07.06.2017) കാസര്‍കോട് ജില്ലയിലെ കന്നട മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ബന്ദ് നടത്തും. കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ബന്ദ് നടത്തുന്നത്. ഇതിനു പുറമെ ജൂണ്‍ 12 ന് കര്‍ണാടക സംസ്ഥാനത്ത് ബന്ദു ആചരിക്കുന്നുണ്ട്.

കേരള സര്‍ക്കാരിനെതിരെ പ്രതിഷേധ റാലിയും വ്യാഴാഴ്ച സംഘടിപ്പിക്കും. രാവിലെ 11.30 ന് മംഗളൂരു നെഹ്‌റു മൈതാനിയിലാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റാലികളുണ്ടാകും. തലപ്പാടിയില്‍ നടത്തുന്ന ബന്ദ് കേരള- കര്‍ണാടക ബസ് സര്‍വീസുകളെ ബാധിക്കും. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസടക്കം വ്യാഴാഴ്ച നിര്‍ത്തിവെക്കും.

അതേസമയം ബന്ദിന്റെ മറവില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. ബന്ദിനോടനുബന്ധിച്ചുള്ള പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമായാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നാണ് പോലീസ് ഉന്നതാധികാരികളുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

12ന് നടക്കുന്ന കര്‍ണാടക ബന്ദ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുണ്ട്. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിന് എതിരെ മാത്രമല്ല കര്‍ണാടക ബന്ദ്. കാസര്‍കോടിനെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന ആവശ്യവും ഇതിനു പിറകിലുണ്ട്. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ കര്‍ണാടകയിലെ എല്ലാ വിഭാഗങ്ങളും ഈ ആവശ്യത്തെ പിന്തുണക്കുന്നതിനാല്‍ കര്‍ണാടക ബന്ദ് പൂര്‍ണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ വ്യാഴാഴ്ച അതിര്‍ത്തിയില്‍ ബന്ദ്; 12 ന് സംസ്ഥാന ബന്ദിനും ആഹ്വാനം

Keywords:  Kasaragod, Kerala, District, Thalappady, Karnataka, news, Border bandh protest at Talapady on June 8: KRV

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL