Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊഴിലുറപ്പ് തൊഴിലാളികളുടെ ദേഹത്ത് കാറുകയറിയ സംഭവം: കാറുടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

തൊഴിലുറപ്പ് ജോലിക്കിടയില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് കാറ് കയറ്റിയ വാഹന ഉടമയുടെ വീട്ടിലേക്ക് സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറോളം പേര്‍ Trikaripure, Accident, Car, Protest, House, Owner
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.06.2017) തൊഴിലുറപ്പ് ജോലിക്കിടയില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് കാറ് കയറ്റിയ വാഹന ഉടമയുടെ വീട്ടിലേക്ക് സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടി ഇ വി ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ കരികടവ് അധ്യക്ഷത വഹിച്ചു.

ടി ഗംഗാധരന്‍, ടി വി ബാലകൃഷ്ണന്‍, വി കെ ചന്ദ്രന്‍, ടി വി ഭാസ്‌കരന്‍, കെ കരുണാകരന്‍ മേസ്ത്രി, കെ ശ്രീധരന്‍ സംസാരിച്ചു. ഗീതാരമേശന്‍ സ്വാഗതവും പി കെ ജാനകി നന്ദിയും പറഞ്ഞു. സി വി ശശി, കെ പവിത്രന്‍, എം കെ ബീന, വി നളിനി, വി കാര്‍ത്യായനി, കെ ലക്ഷ്മി, വി തമ്പായി നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം ഉടുമ്പുംതല നാപ്പയില്‍ തോട് ശുചീകരിക്കുന്നതനിടയിലാണ് സ്ത്രീ തൊഴിലാളികള്‍ക്ക് കാറുകയറി പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ചികിത്സയിലാണ്. കാര്‍ ഉടമയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripure, Accident, Car, Protest, House, Owner.