Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്‌സ് തട്ടാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടു പേര്‍ കോഴിക്കോട്ട് പിടിയില്‍

ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്‌സ് തട്ടാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള തട്ടാര്‍വളപ്പിലെ മുഹമ്മദ് ബുKasaragod, Kerala, Train, Held, Police, Robbery, Robbery-Attempt, Kozhikode, 2 held for attempting robbery
കാസര്‍കോട്: (www.kasargodvartha.com 11.06.2017) ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്‌സ് തട്ടാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള തട്ടാര്‍വളപ്പിലെ മുഹമ്മദ് ബുര്‍ഹാന്‍ (22), കുന്നില്‍ ഹൗസില്‍ മന്‍സൂര്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശിയായ ഹബീബ് റഹീമിനെ ബുര്‍ഹാനും മന്‍സൂറും ചേര്‍ന്ന് ആക്രമിക്കുകയും പണമടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വിട്ടപ്പോഴാണ് അക്രമവും പിടിച്ചുപറിയും ഉണ്ടായത്. തിരൂരിലേക്ക് പോകുന്നതിനു വേണ്ടിയാണ് റഹീം ട്രെയിനില്‍ കയറിയത്. യാത്രക്കാരും പോലീസും ചേര്‍ന്ന് രണ്ടു പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു. അഗ്രികള്‍ച്ചര്‍ എന്‍ട്രന്‍സ് പരീക്ഷയും ഹര്‍ത്താലുമായതിനാല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനുകളിലും ശനിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിരക്ക് മുതലെടുത്താണ് രണ്ടംഗ സംഘം ട്രെയിനില്‍ പിടിച്ചുപറി നടത്തിയത്.
Kasaragod, Kerala, Train, Held, Police, Robbery, Robbery-Attempt, Kozhikode, 2 held for attempting robbery

Keywords: Kasaragod, Kerala, Train, Held, Police, Robbery, Robbery-Attempt, Kozhikode, 2 held for attempting robbery