Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എഫ് ഐ കണ്‍വെന്‍ഷനും ശില്പശാലയും നടത്തി

എസ് എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സംഘടന Kasaragod, SFI, Convention, Inauguration, Conducted, Hall, Bearers.
കാസര്‍കോട്: (www.kasargodvartha.com 25.05.2017) എസ് എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സംഘടന ശില്പശാലയും ജില്ലപ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി.കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുന്നുമ്മലിലെ ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്.

Kasaragod, SFI, Convention, Inauguration, Conducted, Hall, Bearers, SFI Convention and workshop conducted.

കണ്‍വെന്‍ഷന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. സംഘടന ശില്പശാലയില്‍ ജില്ല കമ്മിറ്റി അംഗങ്ങളും, പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ല ഏരിയ - കമ്മിറ്റിയംഗങ്ങളും യൂണിറ്റ് ഭാരവാഹികളുമാണ് പങ്കെടുത്തത്.

Kasaragod, SFI, Convention, Inauguration, Conducted, Hall, Bearers, SFI Convention and workshop conducted.

കണ്‍വെന്‍ഷനില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ മഹേഷ് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി പി. സനല്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് റഹ് മാന്‍ അദ്ധ്യക്ഷനായി. പുതിയ സംഘടനാ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ കണ്‍വെന്‍ഷനില്‍ ആഹ്വാനം ചെയ്തു. എം.വി രതീഷ്, നില്‍മി വര്‍ഗ്ഗീസ്, നിതിന്‍ കെ.വി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, SFI, Convention, Inauguration, Conducted, Hall, Bearers, SFI Convention and workshop conducted.