Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാന്ധിജി പഠിച്ച സ്‌കൂള്‍ അടച്ച് പൂട്ടുന്നു; 164 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ മ്യൂസിയമാക്കും

മഹാത്മാഗാന്ധി പഠിച്ച ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ അടച്ച് പൂട്ടുന്നു Mahatma-Gandhi, School, Students, Building, Education, Report
രാജ്‌കോട്ട്: (www.kasargodvartha.com 05.05.2017) മഹാത്മാഗാന്ധി പഠിച്ച ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ അടച്ച് പൂട്ടുന്നു. 164 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂള്‍ മ്യൂസിയമാക്കാനാണ് അടച്ച് പൂട്ടുന്നത്. മോഹന്‍ദാസ് ഗാന്ധി സ്‌കൂളെന്ന് അറിയപ്പെടുന്ന രാജ്‌കോട്ടിലെ ഈ ഗുജറാത്തി മീഡിയം സ്‌കൂള്‍ മ്യൂസിയമാക്കാനുള്ള നിര്‍ദേശം രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനാണ് സര്‍ക്കാരിന് മുന്നില്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു.


സ്‌കൂളില്‍ നിലവിലുള്ള 125 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ഗാന്ധിജിയെ കൂടാതെ സര്‍ദാര്‍ പട്ടേലിന്റെയും മറ്റ് പ്രമുഖ വ്യക്തികളുടെയും ജീവിതത്തെ ആധാരമാക്കിയുള്ള വിവരങ്ങളും മ്യൂസിയത്തില്‍ ഉള്‍പെടുത്തുമെന്നും പത്തുകോടി ചെലവിലാണ് സ്‌കൂള്‍ മ്യൂസിയമാക്കി മാറ്റുന്നതെന്നുമാണ് റിപോര്‍ട്ട്. 1853 ഒക്ടോബര്‍ 17ന് സ്ഥാപിച്ച സ്‌കൂളിന്റെ നിലവിലുള്ള കെട്ടിടം 1875ല്‍ നവാബ് ഒഫ് ജുനഗഡ് ആണ് പണി കഴിപ്പിച്ചത്.

സ്വാതന്ത്ര്യത്തിന് ശേഷം മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഗാന്ധിജി പഠിച്ചത് കൊണ്ടുതന്നെ സ്‌കൂള്‍ പ്രശസ്തിയാര്‍ജിച്ചിരുന്നുവെങ്കിലും വിദ്യാഭ്യാസ കാര്യത്തില്‍ ഇവിടെ വലിയ നിലവാരമൊന്നുമില്ലായിരുന്നു എന്നാണ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mahatma-Gandhi, School, Students, Building, Education, Report, Rajkot, Government, Gujarat, Certificate, Sardar Patel, Museum, Famous.