Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗ് പോലീസ് പിന്തുടര്‍ന്ന മണല്‍ലോറി കടയിലേക്ക് ഇടിച്ചുകയറി; വാഹനം കസ്റ്റഡിയിലെടുക്കാന്‍ നീലേശ്വരം പോലീസ് വിസമ്മതിച്ചു

ഹൊസ്ദുര്‍ഗ് പോലീസ് പിന്തുടര്‍ന്ന മണല്‍ ലോറി നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടയിലേക്ക് ഇരച്ചുകയറി. Kerala, Kasaragod, News, Hosdurg, Kanhangad, Police, Sand, Lorry, Custudy, Shop.
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2017) ഹൊസ്ദുര്‍ഗ് പോലീസ് പിന്തുടര്‍ന്ന മണല്‍ ലോറി നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടയിലേക്ക് ഇരച്ചുകയറി. സംഭവം ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയെങ്കിലും മണല്‍ലോറി കസ്റ്റഡിയിലെടുക്കാതെ തിരിച്ചുപോയി. ഹൊസ്ദുര്‍ഗ് പോലീസ് പിന്തുടര്‍ന്ന് അപകടത്തില്‍പെട്ട ലോറിയായതിനാലാണ് നീലേശ്വരം പോലീസ് മണല്‍വണ്ടിയെ ഗൗനിക്കാതിരുന്നത്.

മണല്‍ കടത്തിയ കെ എല്‍ 14 ഇ 2900 നമ്പര്‍ ലോറിയാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. കടയിലേക്ക് ഇടിച്ചുകയറിയ ലോറിയില്‍ നിന്നും മണല്‍കടത്തുകാര്‍ ഇറങ്ങിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ലോറി കസ്റ്റഡിയിലെടുക്കാന്‍ വിസമ്മതിച്ച നീലേശ്വരം പോലീസിന്റെ നടപടി ഹൊസ്ദുര്‍ഗ് പോലീസ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അപകടത്തില്‍പെട്ടത് മണല്‍ ലോറിയായിട്ടും കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകാതിരുന്ന നീലേശ്വരം പോലീസിനെ ഉന്നത ഉദ്യോഗസ്ഥര്‍ ശകാരിച്ചു.

തുടര്‍ന്ന് ഉച്ചയോടെ നീലേശ്വരം പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അപകടത്തില്‍പെട്ട മണല്‍ ലോറി കസ്റ്റഡിയിലെടുക്കാന്‍ വിസമ്മതിച്ച നീലേശ്വരം പോലീസിന്റെ നടപടി വിവാദമായിട്ടുണ്ട്. നീലേശ്വരം സ്‌റ്റേഷനിലെ ഒരു വിഭാഗം പോലീസുദ്യോഗസ്ഥര്‍ക്ക് മണല്‍ മാഫിയകളുമായി ബന്ധമുണ്ടെന്ന് ശക്തമായ ആരോപണം നിലനില്‍ക്കെയാണ് മണല്‍ ലോറി കസ്റ്റഡിയിലെടുക്കാതിരുന്ന പോലീസ് സമീപനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Kasaragod, News, Hosdurg, Kanhangad, Police, Sand, Lorry, Custudy, Shop.