Join Whatsapp Group. Join now!
Aster MIMS 10/10/2023

സഅദിയ്യ ഓര്‍ഫനേജ് ഫെസ്റ്റിന് തുടക്കമായി

ജാമിഅ സഅദിയ്യ അറബിയ്യ യതീംഖാന വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയായ ഓര്‍ഫനേജ് ഫെസ്റ്റിന് നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെ തുടക്കമായി. ഉദ്ഘാടന സമ്മേളനം ദഅ്‌വാ കോളജ് പ്രന്‍സിപ്പള്‍ സൈദലവി Kerala, Kasaragod, News, Deli, Orphanage Fest, Start, Sa-adiya orphanage fest started.
ദേളി: (www.kasargodvartha.com 21.05.2017) ജാമിഅ സഅദിയ്യ അറബിയ്യ യതീംഖാന വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയായ ഓര്‍ഫനേജ് ഫെസ്റ്റിന് നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തോടെ തുടക്കമായി. ഉദ്ഘാടന സമ്മേളനം ദഅ്‌വാ കോളജ് പ്രന്‍സിപ്പള്‍ സൈദലവി ഖാസിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹിബതുല്ലാഹ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം സി എ മുഖ്യാതിഥിയായിരുന്നു. എസ് ഒ ടുഡെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം സി ഐ അബ്ദുര്‍ റഹീം സൈദലവി ഖാസിമിക്ക് നല്‍കി നിര്‍വ്വഹിച്ചു.


അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഇബ്രാഹിം സഅദി വിട്ടല്‍, എം ടി പി അബ്ദുല്ല മൗലവി, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുര്‍ റഷീദ് സഅദി അറ്റാശ്ശേരി, അബ്ദുല്‍ അസീസ് സഅദി, അബ്ദുല്ല ബംബ്രാണ, അയ്യൂബ് മൗലവി വയനാട്, മുസ്തഫ മൗലവി പള്ളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാബിത് ബോവിക്കാനം സ്വാഗതവും ആബിദ് മജല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Deli, Orphanage Fest, Start, Sa-adiya orphanage fest started.