Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉമ്മയെയും ഭാര്യയെയും മകളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയത് ക്രൂരമായ കൊലയ്ക്ക് പ്രേരണയായി; അബ്ദുല്‍ സലാമിനെ മാങ്ങാമുടി സിദ്ദീഖ് തലയറുത്ത് കൊന്നത് എതിരാളികളെ ഭയപ്പെടുത്തി നിര്‍ത്താന്‍

എല്ലാ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും, മണല്‍ മാഫിയ സംഘം വളര്‍ത്താനും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച സുഹൃത്ത് പിന്നീട് അകന്നു പോവുകയും, തനിക്ക് തന്നെ ഭീഷണിയായി Kasaragod, Murder, Kumbala, Accuse, Police, Investigation, Crime, Trending, Abdul Salam Murder Case, Mangamudi Sideeq
കാസര്‍കോട്്: (www.kasargodvartha.com 03.05.2017) എല്ലാ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും, മണല്‍ മാഫിയ സംഘം വളര്‍ത്താനും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച സുഹൃത്ത് പിന്നീട് അകന്നു പോവുകയും, തനിക്ക് തന്നെ ഭീഷണിയായി മാറുകയും ചെയ്തതോടെയാണ് കുമ്പള പേരാലിലെ അബ്ദുല്‍ സലാമിനെ (32) മാങ്ങാമുറി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. കൊല നടന്ന ദിവസം പുലര്‍ച്ചെ ഒരു മണിക്ക് വീട്ടിലെത്തിയ അബ്ദുല്‍ സലാമും കൂട്ടാളികളും, സിദ്ദീഖിന്റെ മാതാവിനെയും, ഭാര്യയെയും, പ്ലസ് ടു വിദ്യര്‍ത്ഥിനിയായ മകളെയും ഭീഷണിപ്പെടുത്തിയതോടെയാണ് സിദ്ദീഖ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

ഞായറാഴ്ച പുലര്‍ച്ചെ പണം ചോദിച്ച് സിദ്ദീഖിന്റെ വീട്ടില്‍ കയറി ഭീഷണി മുഴക്കിയ അബ്ദുല്‍ സലാമും സംഘവും ഓട്ടോ റിക്ഷയില്‍ തിരിച്ചുപോകുന്നതിനിടെ പോലീസ് പിടിയില്‍ അകപ്പെട്ടിരുന്നു. അതേസമയം പരാതി ഇല്ലാത്തതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇവരെ പോലീസ് വിട്ടയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സലാമിനെയും സംഘത്തെയും തന്ത്രപൂര്‍വം പേരാല്‍ കോട്ടയിലേക്ക് വിളിച്ച് വരുത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ചോദിച്ച പണം നല്‍കാമെന്ന് പറഞ്ഞാണ് സലാമിനെയും സംഘത്തെയും കോട്ടയിലേക്ക് വിളിച്ചുവരുത്തിയത്. അബ്ദുല്‍ സലാമും കൂട്ടാളിയായ നൗഷാദും ബൈക്കില്‍ വന്നിറങ്ങിയ ഉടനെ സിദ്ദീഖും സംഘവും അക്രമം നടത്തുകയായിരുന്നു. പൂഴി മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ തന്നെ ഇനി ആരും എതിര്‍ക്കാനായി ഉണ്ടാകരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് സലാമിന്റെ തല വെട്ടിമാറ്റി 30 മീറ്ററോളം ദൂരെ എറിഞ്ഞത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ദേഹമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഈ സമയം ബൈക്കില്‍ ഇവിടെ എത്തിയതായും വിവരമുണ്ട്.

ഇവരെയും സിദ്ദീഖും സംഘവും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ അക്രമിക്കപ്പെട്ടവരുടേതെന്നും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പ്രതികളുടേതാണെന്നുമാണ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇത് കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ആയുധത്തിന് രക്തം പുരണ്ടിട്ടില്ലാത്തതിനാല്‍ ഇവ കഴുകിയിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിഭാഗവും വിശദമായി ആയുധങ്ങള്‍ പരിശോധിക്കും.

പ്രതികളുടെ അറസ്റ്റ് ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തി മൃതദേഹം പൂഴിയില്‍ കുഴിച്ചിട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. ഈ കേസില്‍ അബ്ദുല്‍ സലാമിനെ ജാമ്യത്തിലിറക്കാനും മറ്റും പ്രവര്‍ത്തിച്ചത് മാങ്ങാമുടി സിദ്ദീഖായിരുന്നു. പിന്നീട് ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തെറ്റിപ്പിരിയുകയായിരുന്നു.

ബി ജെ പി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയാണ് മാങ്ങാമുടി സിദ്ദീഖ്. ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ സി പി എം പ്രവര്‍ത്തകന്‍ മുരളിയെ ദയാനന്ദന്റെ മകന്‍ ശരത്തും, മറ്റു ചിലരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേരീതിയില്‍ സിദ്ദീഖിനെയും കൊലപ്പെടുത്തുമെന്ന് ശരത്ത് പരസ്യമായി തന്നെ വെല്ലുവിളിച്ചിരുന്നു. എട്ട് മാസം മുമ്പ് കുമ്പളയില്‍ നിന്നും ബൈക്കില്‍ മടങ്ങുകയായിരുന്ന സിദ്ദീഖിനെ ശരത്തും സംഘവും ഓമ്‌നി വാനില്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ബൈക്ക് ഉപേക്ഷിച്ച് സിദ്ദീഖ് അന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷവും പലതവണ സിദ്ദീഖിന് നേരെ വധശ്രമം നടന്നിരുന്നതായും പറയപ്പെടുന്നു.

ഈ സംഭവത്തിന് ശേഷം സിദ്ദീഖ് കുമ്പളയിലെത്തിയിരുന്നത് ശക്തമായ എസ്‌കോര്‍ട്ടോടെയായിരുന്നു. ഇതിനിടയില്‍ സിദ്ദീഖുമായി തെറ്റിയ അബ്ദുല്‍ സലാം ശരത്തുമായി ബന്ധം സ്ഥാപിച്ചിരുന്നതായുള്ള സംശയവും സിദ്ദീഖിനെ കൊലയ്ക്ക് പ്രേരിപ്പിച്ച ഘടകമാണ്. സബ്ജലിയിനോളം പോന്ന കൂറ്റന്‍ മതിലിനുള്ളിലാണ് സിദ്ദീഖിന്റെ വീട്. ഈ വീട്ടിലെത്തിയാണ് അബ്ദുല്‍ സലാമും സംഘവും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. തന്നെ വകവരുത്താന്‍ അബ്ദുല്‍ സലാം ശരത്തില്‍ നിന്നും പണം കൈപറ്റിയിരുന്നുവെന്ന സംശയവും സിദ്ദീഖിനുണ്ടായിരുന്നു. ഇതിനിടയില്‍ തന്റെ മണല്‍ വണ്ടികള്‍ പോലീസിന് ഒറ്റിനല്‍കി പിടിപ്പിക്കുകകൂടി ചെയ്തതോടെ സിദ്ദീഖിന്റെ പ്രതികാരം ആളിക്കത്തുകയായിരുന്നു.

കൊലയാളികള്‍ക്ക് രാഷ്ട്രീയ സംരംക്ഷണവും ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സിദ്ദീഖിന്റെയും അബ്ദുല്‍ സലാമിന്റെയും സംഘങ്ങള്‍ നാടിന് തന്നെ ഭീഷണിയായിട്ടും ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പ്രതികള്‍ കീഴടങ്ങിയത് പോലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഉപ്പളയ്ക്ക് ശേഷം കുമ്പളയിലും ഗുണ്ടാസംഘം തഴച്ചുവളരുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

Related News: 

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Murder, Kumbala, Accuse, Police, Investigation, Crime, Trending, Abdul Salam Murder Case, Mangamudi Sideeq.