Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒ രാജഗോപാലിന്റെ ഓഫിസിനുനേരെ ആക്രമണം; സംഭവത്തിന് പിന്നില്‍ സി പി എം ആണെന്ന് രാജഗോപാല്‍

ബി ജെ പി എം എല്‍ എ ഒ. രാജഗോപാലിന്റെ ഓഫിസിനുനേരെ Thiruvananthapuram, BJP, CPM, Attack, Office, Report, Car
തിരുവനന്തപുരം: (www.kasargodvartha.com 07.05.2017) ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫിസിനുനേരെ ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിയോടെ രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെയാണ് ആക്രമണമുണ്ടായത്.

അക്രമത്തില്‍ കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒരു സംഘം ആളുകള്‍ എത്തി കല്ലേറ് നടത്തുകയും പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അറിയില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്ന് രാജഗോപാല്‍ ആരോപിച്ചു.


രാത്രി 12 മണിവരെ ബി ജെ പി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നുവെന്നും അതിനു ശേഷം ഒന്നരയോടെയാണ് ആക്രമണം ഉണ്ടായതെന്നുമാണ് സൂചന. തിരുവനന്തപുരത്തെ പാപ്പനംകോട് ഭാഗത്ത് സി പി എം പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെയും ബി ജെ പിയുടെ സംസ്ഥാന ഓഫിസിനുനേരെയും ആക്രമണം നടത്തിയിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയാണോ ഈ സംഭവമെന്ന് അറിയില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണ് എന്ന് ബി ജെ പി ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിന് കാരണം വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് കരമന പോലീസ് വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Office of O Rajagopal attacked by group of People

Keywords: Thiruvananthapuram, BJP, CPM, Attack, Office, Report, Car, O Rajagopal, Nemam, Saturday, Reason, Pappanamcode.