Join Whatsapp Group. Join now!
Aster MIMS 10/10/2023

10 മീറ്റര്‍ അകലെയുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുന്നു, വെള്ളവും വെളിച്ചവുമില്ലാത്ത അംഗന്‍വാടിയില്‍ കുരുന്നുകള്‍ വെന്തുരുകുന്നു

വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ മൊഗ്രാല്‍ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് Kasaragod, Mogral, Students, Children, Electric Post, Featured, Anganvadi.
മൊഗ്രാല്‍: (www.kasargodvartha.com 01/05/2017) വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.

വേനല്‍ച്ചൂടില്‍ മൊഗ്രാല്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുകയാണ് അംഗന്‍വാടി.

Kasaragod, Mogral, Students, Children, Electric Post, Featured, Anganvadi.

കാടിയാംകുളത്തിന് സമീപം ശുദ്ധജല സ്രോതസ്സുണ്ടായിട്ടും തൊട്ടടുത്ത് കിടക്കുന്ന അംഗന്‍വാടിക്ക് കുടിവെള്ളമെത്തിക്കാനും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുന്ന ഈ അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ഡി വൈ എഫ് ഐ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡി വൈ എഫ് ഐ ഭാരവാഹികളായ അര്‍ഷാദ് തവക്കല്‍, റിയാസ് മൊഗ്രാല്‍, ബി കെ സത്താര്‍, നാസര്‍, അസീസ്, അഷ്‌റഫ് എം എസ്, നസ്‌റുദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, Students, Children, Electric Post, Featured, Anganvadi.