വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.05.2017) എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ ഇരുപത്തൊന്നുകാരനെയും പതിനാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ സ്വദേശികളായ പ്രിയേഷ്, പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എന്നുവരെയാണ് വെള്ളരിക്കുണ്ട് സി ഐ എം കെ സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. പ്രിയേഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കി.
Keywords: Kerala, Kasaragod, News, Vellarikundu, Girl, Molestation, Case, Accuse, Remand.