Join Whatsapp Group. Join now!
Aster MIMS 10/10/2023

തന്റെ പുതിയ സിനിമ നിവിന്‍ പോളിക്കൊപ്പം; ലൊക്കേഷന് കാസര്‍കോടിനെ പരിഗണിക്കണമെന്നുണ്ട്, പക്ഷേ...മേജര്‍ രവി പറയുന്നു

കാസര്‍കോടിനെ അധികാരികള്‍ അവഗണിക്കുകയാണെന്ന് പ്രശസ്ത സംവിധായകന്‍ മേജര്‍ രവി. നല്ല റോഡുകള്‍ കാസര്‍കോട്ട് കുറവാണെന്ന് ഇവിടെ എത്തിയപ്പോള്‍ Kasaragod, Kasargodvartha, Visit, Entertainment, Film, Development project, Location, Major Ravi
കാസര്‍കോട്: (www.kasargodvartha.com 15.05.2017) കാസര്‍കോടിനെ അധികാരികള്‍ അവഗണിക്കുകയാണെന്ന് പ്രശസ്ത സംവിധായകന്‍ മേജര്‍ രവി. നല്ല റോഡുകള്‍ കാസര്‍കോട്ട് കുറവാണെന്ന് ഇവിടെ എത്തിയപ്പോള്‍ ബോധ്യപ്പെട്ടു. അടുത്ത സിനിമയ്ക്ക് ലൊക്കേഷന് കാസര്‍കോടിനെ പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. വേക്കപ്പിന്റെ 'സമര്‍പ്പണം' പരിപാടിയില്‍ പങ്കെടുത്ത ശേഷം കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മേജര്‍ രവി.


കാസര്‍കോടിനെ അധികാരികള്‍ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളവും തിരിവുമുള്ള റോഡുകളാണ് ഇവിടെയുള്ളത്. ലൊക്കേഷന് പറ്റിയ സാഹചര്യം ഇപ്പോള്‍ ഇവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ട് വികസനം വന്നാല്‍ മാത്രമേ സിനിമാ മേഖലയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ. നിവിന്‍ പോളിയെ നായകനാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുദ്ധവുമായി ബന്ധപ്പെട്ട സിനിമയല്ല ഇത്. പ്രണയമാണ് സിനിമയുടെ കഥയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ സിനിമയില്‍ കാസര്‍കോട്ട് ലെക്കേഷന്‍ ഒരുക്കണമെന്ന് താല്‍പര്യമുണ്ട്. പക്ഷേ ഇവിടെ നല്ല റോഡോ, മറ്റു സൗകര്യങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളും കുറവാണ്. ഫാഷന്‍ ട്രെന്‍ഡുകള്‍ കാസര്‍കോട്ട് നിന്നുമാണ് തുടങ്ങുന്നതെന്ന് അറിഞ്ഞിട്ടുണ്ട്. ഒരുപാട് പുതുമുഖങ്ങള്‍ക്ക് തന്റെ സിനിമയില്‍ അവസരം നല്‍കുന്നുണ്ട്. കഴിവുള്ള കാസര്‍കോട്ടെ യുവാക്കളെയും പരിഗണിക്കുമെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു.

വേക്കപ്പ് ഭാരവാഹികളായ സ്‌കാനിയ ബെദിര, അഷ്‌റഫ് ബെദിര, റഹ് മാന്‍ ദേളി, ബിയോജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കാസര്‍കോട് വാര്‍ത്ത ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സ്റ്റാഫ് അംഗങ്ങളായ സെമീര്‍ ഉദുമ, അഫ്‌സല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മേജര്‍ രവിയെ സ്വീകരിച്ചു.






Keywords: Kasaragod, Kasargodvartha, Visit, Entertainment, Film, Development project, Location, Major Ravi.