Join Whatsapp Group. Join now!
Aster MIMS 10/10/2023

പിള്ളയുടെ മുന്നണി പ്രവേശനം എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ല, ഭരണം വിലയിരുത്തേണ്ടത് ജനം: കാനം രാജേന്ദ്രന്‍

കേരളാ കോണ്‍ഗ്രസ് (ബി) യെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ ഡി എഫ് Thiruvananthapuram, Kerala, LDF, CPI, Meeting, Top-Headlines, News, Kanam Rajendran
തിരുവനന്തപുരം: (www.kasargodvartha.com 19/05/2017) കേരളാ കോണ്‍ഗ്രസ് (ബി) യെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ സി പി ഐ സന്തുഷ്ടരാണെന്നും കാനം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ബി മാത്രമല്ല, മറ്റ് നിരവധി പാര്‍ട്ടികള്‍ എല്‍ ഡി എഫ് പ്രവേശനത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല- കാനം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ സി പി ഐ സംതൃപ്തരാണെന്നും സര്‍ക്കാരിന്റെ ഭരണത്തെ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.


തന്റെ പാര്‍ട്ടി എല്‍ ഡി എഫ് മന്ത്രിസഭയില്‍ സ്ഥാനം ഒന്നും ചോദിച്ചിട്ടില്ലെന്നും മുന്നണി പ്രവേശം മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ ശേഷമായിരുന്നു പിള്ളയുടെ ഈ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, LDF, CPI, Meeting, Top-Headlines, News, Kanam Rajendran.