Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്രതാനുഷ്ഠാനം ഇനി ഹരിതം: റംസാന്‍ നോമ്പുകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍

news, Meeting, Friend, Committee, Food, District Collector, marriage, Kerala,
കാക്കനാട്: (www.kasargodvartha.com 27.05.2017) റംസാന്‍ നോമ്പുതുറയും ഇഫ് ത്താര്‍ സംഗമങ്ങളും ഇനി ഹരിത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രകൃതി സൗഹൃദമായി നടത്തും. ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ എഡിഎം എം.പി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മുസ്ലിം മതസംഘടനകളുടെയും സമുദായ പ്രമുഖരുടെയും യോഗത്തിലാണ് തീരുമാനം. ഈ നോമ്പുകാലം മുതല്‍ റംസാന്‍ നോമ്പുതുറയും ഇഫ് ത്താര്‍ സംഗമങ്ങളും പ്ലാസ്റ്റിക്/പേപ്പര്‍ നിര്‍മ്മിത ഡിസ് പോസിബിള്‍ വസ് തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമായി സംഘടിപ്പിക്കും.

റംസാന്‍ നോമ്പിന്റെ 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ പള്ളികളും പരിസരവും ഡിസ് പോസിബിള്‍ വസ് തുക്കള്‍ നിറഞ്ഞിരിക്കും. ഇത് പരിസരവും ജലസ്രോതസുകളും മലിനമാക്കും. കൂടാതെ ഇത്തരം വസ് തുക്കള്‍ കത്തിക്കുന്നത് മാരക രോഗങ്ങള്‍ക്കും വഴിവെക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും ഇതു കാരണമാകും. ഈ സാഹചര്യത്തിലാണ് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നോമ്പുകാലം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചത്. പോഷക സംഘടനകളിലും മഹല്ലുകളിലും ജമാഅത്ത് കമ്മിറ്റികളിലും ഈ സന്ദേശം പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു.

നോമ്പു തുറയ് ക്ക് സ്റ്റീല്‍/ചില്ല്/സെറാമിക് പാത്രങ്ങള്‍ സജ്ജീകരിക്കുക, ഇത്തരം പാത്രങ്ങള്‍ വിശ്വാസികളില്‍ നിന്നോ സ് പോണ്‍സര്‍മാരില്‍ നിന്നോ വാങ്ങി സൂക്ഷിക്കുക, പഴവര്‍ഗങ്ങളും ലഘുഭക്ഷണങ്ങളും ചെറുപാത്രങ്ങളിലും കിണ്ണങ്ങളിലും വിളമ്പുക, ഭക്ഷണ ശേഷം സ്വയം പാത്രം കഴുകി വെക്കുക, പള്ളികളുടെ ഓഡിറ്റോറിയങ്ങളില്‍ ഇത്തരം പാത്രങ്ങള്‍ സജ്ജീകരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും ചെയ്യുക, ഖുത്തുബ പ്രസംഗങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, ഭക്ഷണം വാങ്ങാനെത്തുന്നവര്‍ സ്വന്തം പാത്രം കൊണ്ടുവരിക, കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ് തത്.

ഇഫ് ത്താര്‍ സംഗമങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമ്പോള്‍ ആ വിവരം ജില്ലാ കളക്ടറെയോ ശുചിത്വ മിഷനെയോ അറിയിച്ചാല്‍ ജില്ലാ കളക്ടറുടെ പ്രത്യേക പ്രശസ് തി പത്രം നല്‍കുന്നതായിരിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സിജു തോമസ് അറിയിച്ചു. റസിഡന്റ് സ് അസോസിയേഷനുകള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും വിവാഹച്ചടങ്ങുകള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൂടാതെ നോമ്പുതുറകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 Green protocol implemented Ramadan month in Kerala, news, Meeting, Friend, Committee, Food, District Collector, marriage, Kerala

ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലപ്രദമായി നടപ്പാക്കിയോ എന്നു വിലയിരുത്തുന്നതിനായി റംസാനു ശേഷം അവലോകന യോഗം വിളിക്കുമെന്ന് എഡിഎം പറഞ്ഞു. വിവിധ മുസ്ലിം സംഘടനകളായ കേരള ഹജ്ജ് കമ്മിറ്റി, കേരള മുസ്ലിം ജമാ അത്ത്, എംഇഎസ്, എസ് ഐ ഒ, ഫോറം ഫോര്‍ ഫെയ് ത്ത് ആന്‍ഡ് ഫ്രറ്റേണിറ്റി, സോളിഡാരിറ്റി, ജമാഅത്ത് ഇസ്ലാമി, സുന്നി യുവജന സംഘം, മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ പ്രമുഖ സാമുദായിക നേതാക്കള്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി. കരോളിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:
മന്ത്രിയുടെ കുക്കിന് മാസ വരുമാനം 11,000, ഏപ്രിൽ ഒന്നിന് അക്കൗണ്ടിലുള്ളത് 5000, മെയ് 21 ന് നടന്ന സർക്കാർ ഖനന കരാർ കുക്ക് എടുത്തത് 26 കോടിക്ക്!

Keywords: Green protocol implemented Ramadan month in Kerala, news, Meeting, Friend, Committee, Food, District Collector, marriage, Kerala.