Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു

ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ കഴുത്തില്‍ നിന്നും നാല് പവന്റെ സ്വര്‍ണമാല കവര്‍ന്നു. ഉദയംകുന്നിലെ രവിയുടെ ഭാര്യ കെ ഉഷയാണ് കവര്‍ച്ചക്കിരയായത്. ഭാരത് Kanhangad, Kasaragod, Kerala, News, Bike, Youth, Jweller Robbery, Woman, Thieves, Police, Case.
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.05.2017) ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ സ്വര്‍ണമാലയുമായി സ്ഥലം വിട്ടു. ഉദയംകുന്നിലെ രവിയുടെ ഭാര്യ കെ ഉഷയുടെ നാലുപവന്റെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. ഭാരത് ബീഡിയുമായി കമ്പനിയിലേക്ക് നടന്നുപോകുമ്പോള്‍ പുതിയകോട്ട അളറായി വയലില്‍വെച്ചാണ് ഉഷയുടെ മാല തട്ടിയെടുത്തത്.

പിടിവലിക്കിടയില്‍ മാലയുടെ ഒരു കഷണം ഉഷയുടെ കൈയില്‍ കിട്ടിയിരുന്നു. ഉഷ നിലവിളിച്ചെങ്കിലും പരിസരത്ത് ആരും ഉണ്ടാകാതിരുന്നത് മോഷ്ടാക്കള്‍ക്ക് അനുകൂല സാഹചര്യവുമായി. യുവതി ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിച്ചുപറി നടന്ന സ്ഥലത്തെ പരിസരങ്ങളിലെ കടകളിലുള്ള സി സി ടി വികളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

വെള്ളിയാഴ്ച രാവിലെ പുല്ലൂരില്‍ വഴിയാത്രക്കാരിയായ പുഷ്പയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുഷ്പയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ ഓടിയെത്തുമ്പോഴേക്കും ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് പുതുക്കൈയിലെ മോഹനന്റെ ഭാര്യയും ആശവര്‍ക്കറുമായ ചിത്രയുടെ താലിമാലയും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തിരുന്നു. നടന്നുപോകുകയായിരുന്ന ചിത്രയുടെ പിറകിലെത്തിയ സംഘം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയത്ത് രണ്ട് കൈകൊണ്ടും ചിത്ര മാല മുറുകെ പിടിച്ചതുകൊണ്ട് കാല്‍ഭാഗം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ.

കേസെടുത്ത് പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും യാതൊരുവിധ തുമ്പും ലഭിച്ചില്ല. അന്നേ ദിവസം തന്നെ നീലേശ്വരത്തും വീട്ടമ്മ ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമത്തിന് ഇരയായിരുന്നു. വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ പോയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Bike, Youth, Jweller Robbery, Woman, Thieves, Police, Case.