Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

അക്ഷര വെളിച്ചമേകി ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച പൂര്‍വ്വകാല സാക്ഷരതാ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് ഓര്‍മ്മകള്‍ അയവിറക്കാനും അവ Kerala, News, Neeleswaram, Visit, Start, Friendly home visiting campaign started.
നീലേശ്വരം: (www.kasargodvartha.com 25.05.2017) അക്ഷര വെളിച്ചമേകി ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച പൂര്‍വ്വകാല സാക്ഷരതാ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് ഓര്‍മ്മകള്‍ അയവിറക്കാനും അവരെ അനുമോദിക്കാനും കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഒരുക്കുന്ന സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി.

Image result for kasaragodvartha logo thumb

കാഞ്ഞങ്ങാട് മേഖലയില്‍ നടത്തിയ സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിയില്‍ സമ്പൂര്‍ണ്ണ സാക്ഷരതായഞ്ജത്തിന്റെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന കാവുങ്കല്‍ നാരായണന്‍ മാസ്റ്ററെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും മുന്‍കാല പ്രവര്‍ത്തകരായിരുന്ന സി എന്‍ ഭാരതി, എച്ച് കെ മോഹന്‍ദാസ്, സി ദാമോദരന്‍ ബളാല്‍, പി കുഞ്ഞികൃഷ്ണന്‍ ബളാല്‍, പത്ര വിതരണത്തിനിടെ വൈദ്യുത ഷോക്കേറ്റ് അഞ്ചുവര്‍ഷത്തോളമായി കിടപ്പിലായ മുന്‍കാലസാക്ഷരതാ പ്രവര്‍ത്തകന്‍ ചോയ്യംകോട് ദാമോദരന്‍ എന്നിവരെ കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്റെ  നേതൃത്വത്തില്‍ എ നാരായണന്‍ മാസ്റ്റര്‍, കരിവെള്ളൂര്‍ വിജയന്‍, കാരിയില്‍ സുകുമാരന്‍, ഷാഫി ചൂരിപ്പള്ളം, എന്‍ സുകുമാരന്‍, കെ ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ വീടുകളില്‍ ചെന്നാണ് അനുമോദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Neeleswaram, Visit, Start, Friendly home visiting campaign started.