Join Whatsapp Group. Join now!
Aster MIMS 10/10/2023

അങ്കണ്‍വാടി അധ്യാപികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 15ന്; തെളിവില്ലെന്ന് പോലീസ്

ഇക്കഴിഞ്ഞ നവംബര്‍ 24 ന് ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തുചെന്നു മരിച്ച നിലയില്‍ കാണപ്പെട്ട കുമ്പഡാജയിലെ അങ്കണവാടി അധ്യാപിക Kerala, Kasaragod, News, Police, Died, Kumbadaje, Action Committee, DYSP.
കാസര്‍കോട്:(www.kasargodvartha.com 09.05.2017)ഇക്കഴിഞ്ഞ നവംബര്‍ 24 ന് ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തുചെന്നു മരിച്ച നിലയില്‍ കാണപ്പെട്ട കുമ്പഡാജയിലെ അങ്കണവാടി അധ്യാപിക ആഇഷയുടെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി ബദിയടുക്ക പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. മെയ് 15ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനാണ് ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ് മാന്‍ കുമ്പഡാജെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചത്.

മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ബഹുമുഖസമര പരിപാടികള്‍ക്ക് രൂപം നല്‍കി. ഇതിന്റെ തുടക്കമെന്ന നിലയിലാണ് പ്രദേശത്തെ ജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്.
Kerala, Kasaragod, News, Police, Died, Kumbadaje, Action Committee, DYSP, Ayisha's death; Action Committee's police station march on 15.


ആഇഷയുടെ മരണത്തിന്നു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഇവര്‍ കടുത്തമാനസിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും മരിക്കുന്നതിനു തലേന്നാള്‍ ആരോ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് ആയിഷ ഫോണില്‍ പറയുന്നത് കേട്ടതായും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു

എസ് പി യുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡി വൈ എസ് പി എം.വി സുകുമാരനാണ് ഒടുവില്‍ കേസ് അന്വേഷിച്ചത് . ആഇഷ സ്വയം ഫ്യൂരി ഡാന്‍ വിഷം കഴിച്ച് മരിക്കുകയാണെന്നാണ് പോലീസ് കണ്ടെത്തിയത്. വിഷത്തിന്റെ കുറച്ച് ഭാഗവും വീട്ടില്‍ നിന്നും പോലീസിന് കിട്ടിയിരുന്നു.

ആഇഷ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു. ഒരു ജന പ്രതിനിധിയുടെ സഹോദരനുമായി ആഇഷയ്ക്ക് സൗഹൃദ ബന്ധം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ യുവാവിന്റെ ബന്ധുക്കള്‍ ആഇഷയെ മാനസീകമായി പീഡിപ്പിച്ചിരുന്നതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ജനപ്രതിനിധി അടക്കമുള്ളവരെ ചോദ്യം ചെയതതായും എന്നാല്‍ മരണത്തിന് പ്രേരിപ്പിക്കും വിധം ഒന്നും ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. കേസ് ഏത് ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിലും വിരോധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ കുമ്പഡാജെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആനന്ദ കെ മവ്വാര്‍, എസ് മുഹമ്മദ്, ബി ടി അബ്ദുള്ള കുഞ്ഞി, അഷറഫ് മുക്കൂര്‍, അബ്ബാസ് ബദിയടുക്ക, ഗംഗാധര പള്ളത്തടുക്ക, ബി എം ഹനീഫ, ഫാറൂഖ് കുമ്പഡാജെ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Police, Died, Kumbadaje, Action Committee, DYSP, Ayisha's death; Action Committee's police station march on 15.