Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാങ്ങാമുടി സിദ്ദിഖ് അടക്കം ആറുപ്രതികള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികള്‍

കൊലക്കേസ് പ്രതിയായ കുമ്പള മാളിയങ്കര കോട്ടയില്‍ അബ്ദുല്‍ സലാമിനെ(32) തലയറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് Kasaragod, Kumba, Murder Case, Arrest, CI, Police, Special Squad, BJP, Investigation, Court.
കുമ്പള: (www.kasargodvartha.com 04/05/2017) കൊലക്കേസ് പ്രതിയായ പെര്‍വാട്ടെ അബ്ദുല്‍ സലാമിനെ (32)കുമ്പള മാളിയങ്കര കോട്ടയില്‍ വെച്ച് തലയറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കൊലക്കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ മാങ്ങാമുടി സിദ്ദിഖ്(39) ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മുഖ്യപ്രതിയായ സിദ്ദിഖിനുപുറമെ മറ്റുപ്രതികളായ പെര്‍വാഡിലെ ഉമര്‍ഫാറൂഖ്(29), സഹീര്‍(32), ബംബ്രാണയിലെ നിയാസ്(31), ലത്തീഫ്(36), ഹരീഷ്(29) എന്നിവരെയാണ് കുമ്പള സിഐ വി വി മനോജ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
Kasaragod, Kumba, Murder Case, Arrest, CI, Police, Special Squad, BJP, Investigation, Court.

അബ്ദുല്‍ സലാം വധക്കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മുമ്പാകെ പ്രതികള്‍ ഹാജരാവുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ മാങ്ങാമുറി സിദ്ദിഖ് ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്.

സിദ്ദീഖിനൊപ്പം അറസ്റ്റിലായവരില്‍ ചിലരും മുമ്പ് കൊലക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ദിഖിന്റെ മണല്‍ ലോറി പോലീസിന് വിവരം നല്‍കി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് സിദ്ദിഖിനെയും കൂട്ടാളികളെയും ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ആറുപ്രതികള്‍ അറസ്റ്റിലായതോടെ ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികളാണ്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയതായും സിഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ പോലീസ് വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


Related News:


കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumba, Murder Case, Arrest, CI, Police, Special Squad, BJP, Investigation, Court, Abdul Salam murder case; Six accused arrested.