Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടിവെള്ള പദ്ധതിക്ക് തുടക്കമായി

നഗരപരിധിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുടിവെള്ളവുമായി മുന്നിട്ടറങ്ങി. ശനിയാഴ്ച മുതലാണ് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം Kasaragod, SDPI, Drinking Water, Inauguration, Thalangara
കാസര്‍കോട്: (www.kasargodvartha.com 22.04.2017) നഗരപരിധിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുടിവെള്ളവുമായി മുന്നിട്ടറങ്ങി. ശനിയാഴ്ച മുതലാണ് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളം നിറച്ച വാഹനത്തില്‍ വീടുവീടാന്തരം സൗജന്യമായി കുടിവെള്ളം നല്‍കിത്തുടങ്ങിയത്.

ഒരുമാസം നീണ്ടു നില്‍ക്കുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. തളങ്കര കൊറക്കോട് നിന്നുമാണ് കുടിവെള്ള വിതരണം തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ നിര്‍വഹിച്ചു. എ എച്ച് മുനീര്‍, സക്കരിയ ഉളിയത്തടുക്ക, ഖാദര്‍ എരിയാല്‍, ഫൈസല്‍ കോളിയടുക്കം, ഷമീര്‍ തളങ്കര, ഹംസ എരിയാല്‍, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kasaragod, SDPI, Drinking Water, Inauguration, Thalangara.