Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്രോളിങ്ങിനെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ തടഞ്ഞു; അഞ്ചുപേര്‍ അറസ്റ്റില്‍

ബെദിരടുക്കയില്‍ പട്രോളിങ്ങിനെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അഞ്ചംഗസംഘം തടഞ്ഞു Kasaragod, Police, Arrest, Accuse, Case, Custody, SI.
കാസര്‍കോട്: (www.kasargodvartha.com 28/04/2017) ബെദിരടുക്കയില്‍ പട്രോളിങ്ങിനെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അഞ്ചംഗസംഘം തടഞ്ഞു. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍പോലീസ് അഞ്ചുപ്രതികളെയും അറസ്റ്റ് ചെയ്തു.

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ ബദിരടുക്കയിലെ രഞ്ജി കൃഷ്ണ(34), ഷിറിബാഗിലുവിലെ ജയരാമന്‍(33), ഷിറിബാഗിലുവിലെ പി ഉദയന്‍(33), മിഥുന്‍(24), സുനില്‍(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Kasaragod, Police, Arrest, Accuse, Case, Custody, SI.

വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. എസ്‌ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിങ്ങിനായി ബദിരടുക്കയിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പ് രഞ്ജികൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സംഘമെത്തുകയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Arrest, Accuse, Case, Custody, SI, Police team blocked by anti socialist; Five arrested.