Join Whatsapp Group. Join now!
Aster MIMS 10/10/2023

ടിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാന്‍ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് ബസ് നിര്‍ത്തിച്ചു; യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസ് മുന്നോട്ടെടുത്തു

ടിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാന്‍ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തിച്ചു. ചൊവ്വാഴ്ച രാത്രി Kasaragod, Kanhangad, Bus, KSRTC, Road, Driver, Ticket, Checking Inspector, Passengers.
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/04/2017) ടിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാന്‍ ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തിച്ചു. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട്ടുനിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് ടിക്കറ്റ് പരിശോധകന്റെ നിര്‍ദേശപ്രകാരം കോട്ടച്ചേരി കുന്നുമ്മല്‍ റോഡരികില്‍ നിര്‍ത്തിയട്ടത്.

ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് മാവുങ്കാലില്‍ ഇറങ്ങാനുണ്ടായിരുന്നതിനാല്‍ അതിനുമുമ്പ് പരിശോധന പൂര്‍ത്തിയാക്കാനാണ് ബസ് നിര്‍ത്തിയിട്ടത്. എന്നാല്‍ എത്രയും വേഗം വീടുകളിലെത്താനുള്ള തത്രപ്പാടിലായിരുന്ന യാത്രക്കാരെ ടിക്കറ്റ് പരിശോധകന്റെ നടപടി പ്രകോപിതരാക്കി.

Kasaragod, Kanhangad, Bus, KSRTC, Road, Driver, Ticket, Checking Inspector, Passengers, Passengers detained  ticket checking.

ടിക്കറ്റ് പരിശോധനക്കായി ബസ് ഏറെ നേരം നിര്‍ത്തിയിടുന്നത് അംഗീകരിക്കാനാകില്ലെന്നുപറഞ്ഞ് അവര്‍ ബഹളംവെച്ചു. ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. കുറച്ചുയാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ച ശേഷം പരിശോധകന്‍ മാവുങ്കാലിലിറങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Bus, KSRTC, Road, Driver, Ticket, Checking Inspector, Passengers, Passengers detained  ticket checking.