Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരം രാജാ റോഡിലെ ജയാ ഫാബ്രിക്‌സ് ഉടമ വി വി ജയകുമാര്‍ നിര്യാതനായി

രാജാ റോഡില്‍ ജയാ ഫാബ്രിക്‌സ് നടത്തിയിരുന്ന തെരുവിലെ വി വി ജയകുമാര്‍ (51) നിര്യാതനായി. പരേതനായ സി എച്ച് ചന്തുവിന്റെയും മെമ്പര്‍ കുഞ്ഞാക്കത്തിന്റെയും മകനാണ്. Obituary, Neeleswaram, VV Jayakumar passed away, President.
നീലേശ്വരം: (www.kasargodvartha.com 15.04.2017) രാജാ റോഡില്‍ ജയാ ഫാബ്രിക്‌സ് നടത്തിയിരുന്ന തെരുവിലെ വി വി ജയകുമാര്‍ (51) നിര്യാതനായി. പരേതനായ സി എച്ച് ചന്തുവിന്റെയും മെമ്പര്‍ കുഞ്ഞാക്കത്തിന്റെയും മകനാണ്. തെരു അഞ്ഞൂറ്റമ്പലം വീരർകാവ് യുവജന വിഭാഗം പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

രാജാസ് എച്ച്എസ്എസ് 1983-84 പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'നിനവ് 84' ന്റെ ചെയര്‍മാനായിരുന്നു. സഹോദരങ്ങള്‍: സത്യഭാമ, പത്മാവതി (ഇരുവരും പയ്യന്നൂര്‍), ഗിരിജമ്മ (കാസര്‍കോട്), വേണുഗോപാല്‍, ലക്ഷ്മിക്കുട്ടി, രാമചന്ദ്രന്‍, രവീന്ദ്രന്‍ (എല്ലാവരും പടന്നക്കാട്), ശാന്തകുമാരി, രാജലക്ഷ്മി (നീലേശ്വരം), ശൈലജ (ഉദുമ).

മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌കാരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Neeleswaram, VV Jayakumar passed away, President.