Join Whatsapp Group. Join now!
Aster MIMS 10/10/2023

സി ഐ ടി യു ഏരിയാകമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗം അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു

സി ഐ ടി യു ഏരിയാ കമ്മിറ്റി നേരിട്ടു വിളിച്ച് ചേര്‍ത്ത ബസ്റ്റാന്‍ഡിലെ യൂനിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ നിന്നും അംഗങ്ങള്‍ വിട്ടുനിന്നു. നീലേശ്വരം വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി Neeleswaram, News, CITU, Meet, Members, Committee, Worker, Programme, Boycott.
നീലേശ്വരം: (www.kasargodvartha.com 26.04.2007) സി ഐ ടി യു ഏരിയാ കമ്മിറ്റി നേരിട്ടു വിളിച്ച് ചേര്‍ത്ത ബസ്റ്റാന്‍ഡിലെ യൂനിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ നിന്നും അംഗങ്ങള്‍ വിട്ടുനിന്നു. നീലേശ്വരം വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗികപക്ഷക്കാരായ അംഗങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്.

വി എസ് അനുകൂല അംഗങ്ങളുടെ നിസഹകരണം മൂലം യൂണിറ്റ് യോഗങ്ങള്‍ പോലും നടക്കാതെ പ്രവര്‍ത്തനം നിശ്ചലമായ സമയത്താണ് ഏരിയാ കമ്മറ്റി നേരിട്ട് യൂനിറ്റ് ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്തത്. യോഗം വിളിച്ചതറിഞ്ഞ് യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കമുള്ള മെമ്പര്‍മാര്‍ ഇന്നലെ വിനോദ യാത്രയ്ക്ക് പോവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വി എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി എടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സി പി എം ഔദ്യോഗിക പക്ഷം വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ക്ക് എതിരായത്.

Neeleswaram, News, CITU, Meet, Members, Committee, Worker, Programme, Boycott.


തുടര്‍ന്ന് പലപ്പോഴായി ഇവിടുത്തെ നേതാക്കള്‍ക്കെതിരെ  സി ഐ ടി യു തലത്തില്‍  അച്ചടക്ക നടപടികള്‍ തുടര്‍ച്ചയായി ഉണ്ടാകാറുണ്ട്. റൊട്ടേഷന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് ഓട്ടോസ്റ്റാന്‍ഡിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് മുന്‍ സെക്രട്ടറി കൃഷ്ണന്‍ പുതുക്കൈയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ മെമ്പര്‍ഷിപ്പ് കാലാവധി അവസാനിച്ചതോടെ വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ ആരും തന്നെ മെമ്പര്‍ഷിപ്പ് കാലാവധി പുതുക്കിയിരുന്നില്ല. ഇതോടെ യൂണിറ്റ് കമ്മിറ്റി തന്നെ അസാധുവാക്കപ്പെട്ട അവസ്ഥയിലാണ്.

Keywords: Neeleswaram, News, CITU, Meet, Members, Committee, Worker, Programme, Boycott, Members boycott CITU area committee meeting.