Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട്ട് ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാസര്‍കോട് സ്വദേശിയുടെ കാല്‍ അറ്റു

ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാസര്‍കോട് സ്വദേശിയുടെ കാല്‍ അറ്റു. കാസര്‍കോട് കൊളത്തൂരിലെ കളരിക്കല്‍ രവീന്ദ്രന്റെ Kasaragod, Train, Railway Station, Medical College, Railway Police, Surgery.
കോഴിക്കോട്: (www.kasargodvartha.com 27/04/2017) ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാസര്‍കോട് സ്വദേശിയുടെ കാല്‍ അറ്റു. കാസര്‍കോട് കൊളത്തൂരിലെ കളരിക്കല്‍ രവീന്ദ്രന്റെ(55) ഇടതുകാലാണ് അറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം.

കാസര്‍കോട്ടുനിന്നും ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ചവിട്ടുപടിയില്‍ നിന്നതായിരുന്നു. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ രവീന്ദ്രന്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചക്കിടയില്‍ ട്രെയിന്‍ തട്ടി രവീന്ദ്രന്റെ കാല്‍ മുട്ടിനുതാഴെ അറ്റുപോവുകയായിരുന്നു.

 Kasaragod, Train, Railway Station, Medical College, Railway Police, Surgery, Man fell from train, injured.

റെയില്‍വെ പോലീസ് രവീന്ദ്രനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അറ്റുപോയ കാല്‍ തുന്നിചേര്‍ക്കാനായില്ല. അടിയന്തിര ശസ്ത്രക്രിയക്കുവിധേയനായ രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

keywords: Kasaragod, Train, Railway Station, Medical College, Railway Police, Surgery, Man fell from train, injured.