Join Whatsapp Group. Join now!
Aster MIMS 10/10/2023

മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലുമായി ചീഫ് സെക്രട്ടറിയുടെ വ്യവസ്ഥകള്‍; പരിഹാരം ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് കത്തയച്ചു

ജില്ലാപഞ്ചായത്തിന്റെ മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലിട്ട് ചീഫ് സെക്രട്ടറിയുടെ Kasaragod, Road, Tender, Report, Chief secretary, District panchayath president, Letter, A.G.C Basheer, Traffic survey, MSA Test, Executive engineer, Remedies.
കാസര്‍കോട്: (www.kasargodvartha.com 12.04.2017) ജില്ലാപഞ്ചായത്തിന്റെ മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലിട്ട് ചീഫ് സെക്രട്ടറിയുടെ വ്യവസ്ഥകള്‍. ജില്ലാപഞ്ചായത്തിന്റെ റോഡുകള്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന് തടസമായ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കത്തയച്ചു.

ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ റോഡ് ജോലിക്ക് ഏറെ കാലതാമസം വേണ്ടിവരുമെന്നും ടാറിങ്ങ് മാറ്റിവെച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 2016-17 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി ജില്ലാപഞ്ചായത്തിന്റെ മൂന്നുറോഡുകളിലാണ് മെക്കാഡം ടാറിങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. 2017 മാര്‍ച്ച് ഒന്നിന് ചേര്‍ന്ന സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Kasaragod, Road, Tender, Report, Chief secretary, District panchayath president, Letter, A.G.C Basheer, Traffic survey, MSA Test, Executive engineer, Remedies, Macadam road; District panchayath president approaches minister.

മാര്‍ച്ച് 15ന് ചീഫ് എഞ്ചിനീയര്‍ ഈ റോഡ് ടാറിങ്ങിന് സാങ്കേതികാനുമതി നല്‍കിയതിനെ തുടര്‍ന്ന് ടെണ്ടര്‍ ക്ഷണിക്കുകയും മാര്‍ച്ച് 29ന് ടെണ്ടര്‍ തുറക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പ്രവര്‍ത്തികളുടെ ടെണ്ടര്‍ കരാര്‍ ചെയ്യുന്നതിന് ചീഫ് എഞ്ചിനീയര്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചത്.

വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക മെക്കാഡം റോഡ് ടാറിങ്ങിന് നാലുകോടി രൂപയുടെയും ബളാല്‍-രാജപുരം റോഡിന് 2.72 കോടി രൂപയുടെയും ചായ്യോം-ചിറപ്പുറം റോഡിന് 2.53 കോടി രൂപയുടെയും പ്രവര്‍ത്തികള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. എന്നാല്‍ പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് ട്രാഫിക് സര്‍വെ, ബെൻഗിൽ മാൻ ബീം ടെസ്റ്റ്, എം എസ് എ ടെസ്റ്റ് എന്നിവ നടത്തിയതിന്റെ റിപ്പോര്‍ട്ടും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സഹായത്തോടെ വിലയിരുത്തി അതിന്റെ ഫലവും ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം.

എ ജി സി ബഷീര്‍
പ്രസിഡന്റ് എ ജി സി ബഷീറിന്റെ പ്രയത്‌നം ഇതോടെ ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ റോഡ് അഞ്ച് വര്‍ഷം ഗ്യാരണ്ടിയില്‍ മെക്കാഡം ചെയ്യാനായിരുന്നു തീരുമാനം. കേരളത്തില്‍ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം റോഡുകള്‍ മെക്കാഡം ചെയ്തുവെന്ന ഖ്യാതിയാണ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അനാസ്ഥ മൂലം ലഭിക്കാതെ പോകുന്നത്.

ഇതുസംബന്ധിച്ച് എ ജി സി ബഷീര്‍ വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. പതിവുപോലെ കാലങ്ങളായി ചെയ്തുവരുന്ന പാച്ച് വര്‍ക്കുകള്‍ ചെയ്ത് കുഴിയടച്ച് പോയാല്‍ മതി. പോരെങ്കില്‍ പേരിന് ജനങ്ങളുടെ കണ്ണുകെട്ടാന്‍ ഒരു ഉപരിതലം പുതുക്കലും. പരമാവധി രണ്ട് വര്‍ഷം കാലാവധി, ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കണം. പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ പാഴാക്കിക്കളയണം. ഇതാണ് തിരുവനന്തപുരത്തുനിന്നുള്ള ഓര്‍ഡര്‍. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ റോഡ് പണി മെക്കാഡം ചെയ്യാന്‍ നിങ്ങള്‍ക്കെന്തധികാരമെന്നാണ് ചോദ്യം. എ ജി സി ബഷീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ജില്ലാപഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകള്‍ അനുസരിച്ചുള്ള പരിശോധനകള്‍ ലഭ്യമാക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം വേണമെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കാല്‍നടയാത്ര പോലും അസാധ്യമാക്കും വിധം ഗതാഗത കുരുക്കുകളുള്ള റോഡുകളാണ് മെക്കാഡം ടാറിങ്ങ് പദ്ധതിയിലുള്ളത്.

കാലവര്‍ഷത്തിനുമുമ്പ് തന്നെ റോഡുപണി തുടങ്ങിയില്ലെങ്കില്‍ പൊതുജനങ്ങള്‍ കടുത്ത ദുരിതം നേരിടേണ്ടിവരും. ടാറിങ്ങ് മാറ്റിവെച്ച് റോഡ് പരിശോധനക്ക് തടസമാകാത്ത വിധം റോഡുകളുടെ ഏറ്റവും ശോചനീയമായ ഭാഗങ്ങളെങ്കിലും അറ്റകുറ്റപണി നടത്തി നന്നാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Road, Tender, Report, Chief secretary, District panchayath president, Letter, A.G.C Basheer, Traffic survey, MSA Test, Executive engineer, Remedies, Macadam road; District panchayath president approaches minister.